web analytics

കീഴില്ലത്ത് ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ ബസിലേക്ക് ഇടിച്ചുകയറി; നെടുമ്പാശേരി സ്വദേശിക്ക് ദാരുണാന്ത്യം

കൊച്ചി: കീഴില്ലത്ത് വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. നെടുമ്പാശേരി കപ്രശേരി മണപ്പാട്ട്എം കെ മുഹമ്മദ് ആണ് മരിച്ചത്. ഭാര്യ റാഷിദക്ക് ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്പെരുമ്പാവൂർ മൂവാറ്റുപുഴ എം.സി റോഡിൽ പരത്തുവയലിപ്പടിയിലാണ് അപകടം നടന്നത്. മൂവാറ്റുപുഴയിൽ വരികയായിരുന്ന ടൂറിസ്റ്റ് ബസും പെരുമ്പാവൂരിൽ നിന്നും വരികയായിരുന്ന കാറും നേർക്കുനേർ കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാ​ഗം പൂർണമായും തകർന്നു. കാറിന്റെ ഡോറുകൾ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

ഇന്ന് വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം. കപ്രശേരി സ്വദേശികളായ ദമ്പതികളാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ മൂവാറ്റുപുഴയിലുള്ള ബന്ധു വീട്ടിൽ പോവുകയായിരുന്നു എന്നാണ് വിവരം. രണ്ടുപേരെയും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദിന്റെ ജീവൻ രക്ഷിക്കാനായില്ല. മുഹമ്മദിന്റെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മുഹമ്മദിന്റെ ഭാര്യ റാഷിദ ​ഗുരുതര പരുക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. നാലമ്പല ദർശനത്തിനു പോയവരാണ് ബസിൽ ഉണ്ടായിരുന്നത്.

ENGLISH SUMMARY:

Muhammed, a native of Kaprashery in Nedumbassery, lost his life in a tragic road accident at Keezhillam. The collision occurred at Parathuvayalippadi on the Perumbavoor–Muvattupuzha MC Road. A tourist bus heading towards Muvattupuzha and a car coming from Perumbavoor collided head-on, leading to the fatal incident.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

വിമാനം ദേശീയപാതയിൽ ഇറക്കി; മുൻഭാഗം തകർന്നു

വിമാനം ദേശീയപാതയിൽ ഇറക്കി; മുൻഭാഗം തകർന്നു ചെന്നൈ: സാങ്കേതിക തകരാറിനെ തുടർന്ന് തമിഴ്നാട്ടിലെ...

സ്‌ഫോടനത്തിന് മുമ്പ് പള്ളിയിലുമെത്തി, ഉമര്‍ നബിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സ്‌ഫോടനത്തിന് മുമ്പ് പള്ളിയിലുമെത്തി, ഉമര്‍ നബിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് ന്യൂഡൽഹി: ചെങ്കോട്ട...

അനുമതിയില്ല; ഒല, ഊബര്‍  ടാക്സികൾക്കെതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

അനുമതിയില്ല; ഒല, ഊബര്‍  ടാക്സികൾക്കെതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തിരുവനന്തപുരം: സര്‍ക്കാര്‍...

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പിഎം ശ്രീ വിവാദവും ചർച്ചയ്‌ക്ക്

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും...

പ്രസവവേദനയെടുത്ത് പുളഞ്ഞു മരുമകൾ; ‘മിണ്ടാതിരുന്നില്ലെങ്കില്‍ നിന്റെ മുഖം അടിച്ച് പൊളിക്കു’മെന്ന് അമ്മായിയമ്മ: വൈറൽ വീഡിയോ

പ്രസവവേദനയെടുത്ത് പുളഞ്ഞു മരുമകൾ; വൈറൽ വീഡിയോ ഉത്തരപ്രദേശിലെ പ്രയാഗ് രാജിൽ നടന്ന ഒരു...

Related Articles

Popular Categories

spot_imgspot_img