പോലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച പോലീസുകാരന് കടുത്ത സാമ്പത്തിക ബാധ്യത
ആലപ്പുഴ മുഹമ്മ പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസർ ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്. പതിനൊന്നാം വാർഡ് പള്ളിക്കച്ചിറ സ്വദേശിയായ സന്തോഷ് കുമാർ (44) ആണ് മരിച്ചത്.
ബുധനാഴ്ച പുലർച്ചെ മുഹമ്മ പോലീസ് സ്റ്റേഷന്റെ മുകളിലത്തെ നിലയിലാണ് സന്തോഷ് കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി മുഹമ്മ സ്റ്റേഷനിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
ചൊവ്വാഴ്ച രാത്രി പത്ത് മണി മുതൽ സന്തോഷ് കുമാറിനെ കാണാനില്ലായിരുന്ന സാഹചര്യത്തിൽ സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
പുലർച്ചെ ഒരു മണിയോടെയാണ് മുകളിലത്തെ നിലയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ജീവനൊടുക്കാൻ കാരണം സാമ്പത്തിക ബാധ്യതകളാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
സന്തോഷ് കുമാറിന്റെ ഭാര്യ രേഖാമോളാണ്. മക്കൾ: മാളവിക (ചേർത്തല സെന്റ് മൈക്കിള്‍സ് കോളേജിൽ ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിനി), മിത്ര (മുഹമ്മ ഗവ. എൽ.പി. സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി).
English Summary
A civil police officer was found dead inside the Muhamma police station in Alappuzha district. The deceased, Santosh Kumar (44), allegedly died by suicide. Police suspect financial difficulties as the possible reason and have announced a detailed investigation into the incident.
muhamma-police-station-civil-police-officer-suicide
Alappuzha, Muhamma police station, civil police officer, suicide case, Kerala police, investigation, breaking news









