അയർലണ്ടിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ‘മലയാള’ത്തിന്റെ ആഭിമുഖ്യത്തിൽ എഴുത്തിന്റെ കുലപതി എം ടി വാസുദേവൻ നായർ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ജനുവരി 11 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് താലായിലെ സയന്റോളജി ഹാളിലാണ് യോഗം നടക്കുന്നത്. (MT Vasudevan Nair’s commemoration of ‘Malayalam’ on January 11)
മലയാളം സംഘടനയുടെ ക്ഷണം സ്വീകരിച്ചു കൊണ്ട് 2009-ലെ വിദ്യാരംഭ ചടങ്ങിലും ഓണാഘോഷത്തിലും പങ്കെടുക്കുന്നതിനായി ഡബ്ലിനിൽ എം ടി എത്തിയിരുന്നു. മലയാള ഭാഷയുടെ ഔന്നത്യത്തെക്കുറിച്ചും, പ്രവാസികൾക്കിടയിൽ അതു നില നിർത്താൻ മലയാളം സംഘടന കാണിക്കുന്ന ഉത്സാഹത്തെക്കുറിച്ചും എം ടി സംസാരിച്ചു.
രണ്ടാഴ്ചത്തെ സന്ദർശനം കഴിഞ്ഞ് മടങ്ങിപ്പോയതിനു ശേഷവും ‘മലയാള’വുമായുള്ള ബന്ധം മരിക്കുംവരെ അദ്ദേഹവും കാത്തു സൂക്ഷിച്ചിരുന്നു.