web analytics

കേരള ക്രിക്കറ്റ് ലീ​ഗ്; എംഎസ് അഖിൽ വിലപിടിപ്പുള്ള താരം; സ്വന്തമാക്കിയത് ട്രിവാൻഡ്രം റോയൽസ്

തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീ​ഗിനുള്ള താര ലേലത്തിൽ എംഎസ് അഖിൽ വിലപിടിപ്പുള്ള താരം. 7.4 ലക്ഷം രൂപയ്ക്ക് ട്രിവാൻഡ്രം റോയൽസ് അഖിലിനെ സ്വന്തമാക്കി. അഖിലടക്കം നാല് താരങ്ങൾക്ക് 7 ലക്ഷം ലഭിച്ചു.MS Akhil is a valuable player in the star auction for the first Kerala Cricket League

വിക്കറ്റ് കീപ്പർ വരുൺ നായനാർ 7.2 ലക്ഷത്തിനു തൃശൂർ ടൈറ്റൻസിൽ. ഓൾ റൗണ്ടർ മനു കൃഷ്ണനെ കൊച്ചി ബ്ലൂ ടൈ​ഗേഴ്സും സൽമാൻ നിസാറിനെ കാലിക്കറ്റ് ​ഗ്ലോബ് സ്റ്റാർസും 7 ലക്ഷത്തിനു ടീമിലെത്തിച്ചു.

4.6 ലക്ഷത്തിനു എം നിഖിലിനെ കാലിക്കറ്റ് ​ഗ്ലോബ് സ്റ്റാർസ് സ്വന്തമാക്കി. താരത്തിന്റെ അടിസ്ഥാന വില 50,000 രൂപയായിരുന്നു.

168 കളിക്കാരെയാണ് ടീമുകൾക്കായി ലേലത്തിൽ എത്തിയത്. 108 പേരെ ടീമുകൾ സ്വന്തമാക്കി. തിരുവനന്തപുരം ​ഹയാത്ത് റിജൻസിയിലാണ് താര ലേലം നടന്നത്. ചാരു ശർമയാണ് ലേലം നിയന്ത്രിച്ചത്.

ഐപിഎൽ, രഞ്ജി ട്രോഫി കളിച്ച താരങ്ങൾ എ വിഭാ​ഗത്തിലായിരുന്നു. ഇവർക്ക് 2 ലക്ഷമായിരുന്നു അടിസ്ഥാന വില. സികെ നായിഡു, അണ്ടർ 23, അണ്ടർ 19 സ്റ്റേറ്റ്, അണ്ടർ 19 ചലഞ്ചേഴ്സ് മത്സരങ്ങൾ കളിച്ചവർ ബി വിഭാ​ഗത്തിലും.

ഒരു ലക്ഷമാണ് ഇവരുടെ അടിസ്ഥാന വിലയുണ്ടായിരുന്നത്. അണ്ടർ 16 സ്റ്റേറ്റ്, യൂണിവേഴ്സിറ്റി, ക്ലബ് ക്രിക്കറ്റർമാരായിരുന്നു ​സി വിഭാ​ഗത്തിൽ 50,000 രൂപയാണ് ഇവരുടെ അടിസ്ഥാന വില.

ബി വിഭാ​ഗത്തിൽ 3.6 ലക്ഷത്തിനു ലേലത്തിൽ പോയ ഓൾ റൗണ്ടർ അക്ഷയ് മനോഹറാണ് ബിയിൽ ഏറ്റവും കൂടുതൽ തുക നേടിയ താരം.

തൃശൂർ ടൈറ്റൻസാണ് താരത്തെ പാളയത്തിൽ എത്തിച്ചത്. എ വിഭാ​ഗത്തിലെ 31 താരങ്ങളേയും വിവിധ ടീമുകൾ സ്വന്തമാക്കി. ബിയിൽ നിന്നു 21 പേരും സിയിൽ നിന്നു 56 പേരും വിവിധ ടീമുകളിലെത്തി.

പിഎ അബു​ദുൽ ബാസിത് ട്രിവാൻഡ്രം റോയൽസ്, സച്ചിൻ ബേബി ഏരീസ് കൊല്ലം സെയ്ലേഴ്സ്, മുഹമ്മദ് അസ്ഹറുദ്ദീൻ ആലപ്പി റിപ്പിൾസ്, ബേസിൽ തമ്പി കൊച്ചി ബ്ലു ടൈ​ഗേഴ്സ്, വിഷ്ണു വിനോദ് തൃശൂർ ടൈറ്റൻസ്, രോഹൻ എസ് കുന്നുമ്മൽ കാലിക്കറ്റ് ​ഗ്ലോബ് സ്റ്റാർസ് എന്നിവരാണ് വിവിധ ടീമുകളുടെ ഐക്കൺ താരങ്ങൾ.

സെപ്റ്റംബർ രണ്ട് മുതൽ 19 വരെ തിരുവനന്തപുരം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് പോരാട്ടം. ഒരോ ദിവസവും പകലും രാത്രിയുമായി രണ്ട് മത്സരങ്ങൾ വീതം നടക്കും.

കേരള ക്രിക്കറ്റ് ലീ​ഗ് ഓഫീഷ്യൽ ലോഞ്ചിങ് ഈ മാസം 31ന് ഉച്ചയ്ക്ക് 12നു ഹയാത്ത് റീജൻസിയിൽ ബ്രാൻഡ് അംബാസിഡർ കൂടിയായ നടൻ മോഹൻലാൽ നിർവഹിക്കും.

spot_imgspot_img
spot_imgspot_img

Latest news

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

‘എന്റെ ഡാർലിങ് സ്ത്രീത്വത്തിലേക്ക്’ – മകൾ ഋതുമതിയായ സന്തോഷം പങ്കുവച്ച് അഞ്ജലി നായർ

‘എന്റെ ഡാർലിങ് സ്ത്രീത്വത്തിലേക്ക്’ – മകൾ ഋതുമതിയായ സന്തോഷം പങ്കുവച്ച് അഞ്ജലി...

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിൻ

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി...

മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന്; ബിജെപിക്ക് നിർണായകം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ കണ്ണും കാതും ഇന്ന് വിഴിഞ്ഞത്തേക്കും മറ്റ് രണ്ട്...

‘കേരള’ വേണ്ട; കേരളം എന്നാക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ

‘കേരള’ വേണ്ട; കേരളം എന്നാക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം: സംസ്ഥാനത്തിന്റെ...

നായാട്ടിന് പോയ അഭിഭാഷകൻ്റെ സ്കൂട്ടർ മറിഞ്ഞു; തോളത്ത് തൂക്കിയിട്ടിരുന്ന തോക്ക് പോട്ടി ദാരുണാന്ത്യം; സംഭവം കോട്ടയത്ത്

നായാട്ടിന് പോയ അഭിഭാഷകൻ്റെ സ്കൂട്ടർ മറിഞ്ഞു; തോളത്ത് തൂക്കിയിട്ടിരുന്ന തോക്ക് പോട്ടി...

Related Articles

Popular Categories

spot_imgspot_img