കാസര്‍കോട്: മകന്‍ അമ്മയെ പെട്രോളൊഴിച്ച് തീകാെളുത്തി കൊലപ്പെടുത്തി. കാസര്‍കോട് മഞ്ചേശ്വരത്ത് ആണ് ക്രൂര കൊലപാതകം നടന്നത്. വോര്‍ക്കാട് നലങ്ങി സ്വദേശി ഫില്‍ഡ (60) ആണ് കൊല്ലപ്പെട്ടത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഫില്‍ഡയുടെ മകൻ മെല്‍വില്‍ ആണ് ആക്രമണം നടന്നത്. ഇയാൾ അയല്‍വാസി ലൊലിറ്റ (30)യെയും ആക്രമിച്ചു. സംഭവ സമയത്ത് ഫിൽഡയും മെൽവിനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
ഉറങ്ങിക്കിടക്കുകയായിരുന്ന ഫിൽഡയുടെ മേല്‍ മെൽവിൻ പെട്രോളൊഴിക്കുകയും തീകൊളുത്തുകയായിരുന്നു. പ്രാണരക്ഷാർത്ഥം ഫിൽഡ പുറത്തേക്ക് ഓടിയെങ്കിലും മരണത്തിനു കീഴടങ്ങി.
അമ്മയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞാണ് അയല്‍വാസിയും ബന്ധുവുമായ ലൊലിറ്റയെ പ്രതി വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് അവരുടെ ശരീരത്തിലേക്കും പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ആണ് ലൊലിറ്റയെ ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണ ശേഷം പ്രതി ഓടി രക്ഷപ്പെട്ടെന്നാണ് വിവരം.
സ്ഥിര മദ്യപാനിയാണ് മെല്‍വിന്‍. എന്താണ് ക്രൂരകൃത്യം നടത്തുന്നതിലേക്ക് നയിച്ചതെന്ന് എന്ന കാര്യത്തിൽ വ്യക്തതയില്ല.
Summary: In a shocking incident in Manjeshwaram, Kasaragod, a man set his mother on fire after pouring petrol on her, resulting in her tragic death. The victim has been identified as Filda (60), a native of Vorkkad Nalangi.