web analytics

മകളെ കാണാൻ ഭർത്താവിനെപ്പോലെ; 13 കാരിയായ മകളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി അമ്മ !

കാണാൻ ഭർത്താവിനെപ്പോലെയിരിക്കുന്നു എന്ന കാരണത്താൽ മകളെ ഭക്ഷണം കൊടുക്കാതെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി അമ്മ. 13 വയസ്സുകാരിയാണ് ദയനീയമായി കൊല്ലപ്പെട്ടത്. ഫ്രാൻസിലെ സാൻഡ്രിൻ പിസ്സാര എന്ന 54കാരിയാണ് മകളെ കൊടും ക്രൂരതയ്ക്കിരയാക്കിയത്. സംഭവത്തിൽ പ്രതിക്ക് ഫ്രഞ്ച് കോടതി 20 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. Mother starves 13-year-old daughter to death

2020 ഓഗസ്റ്റിൽ ആണ് സംഭവം. അമാൻഡിൻ എന്ന 13കാരിയെയാണ് അമ്മ മുറിക്കുള്ളിൽ തളച്ച് പട്ടിണിക്കിട്ടത്. ജനാലകൾ പോലുമില്ലാത്ത മുറിക്കുളളിലാണ് ഇബ്‌വർ കുട്ടിയെ ആഴ്ചകളോളം പൂട്ടിയിട്ടത്.

ഭക്ഷണം ലഭിക്കാതെ എല്ലും തോലുമായ മരിക്കുന്ന സമയത്ത് അമാൻഡിന് വെറും 28 കിലോ മാത്രമായിരുന്നു ഭാരം ഉണ്ടായിരുന്നത്. പല്ലുകൾ കൊഴിഞ്ഞിരുന്നു. ശരീരം മുഴുവൻ അണുബാധയേറ്റ് നരകിച്ചാണ് കുട്ടി ഈ ലോകത്തോട് വിടപറഞ്ഞത്.

മകൾക്ക് ഈറ്റിംഗ് ഡിസോർഡർ ഉണ്ട്. ഒരു കഷ്ണം പഞ്ചസാരയെടുത്ത് വിഴുങ്ങുകയും, പഴവർഗ്ഗങ്ങളും, ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയ പാനീയങ്ങളും കുടിക്കുകയും ചെയ്തതിന് പിന്നാലെ മകൾക്ക് ഛർദി വന്നു. തുടർന്ന് ശ്വാസം നിലക്കുകയായിരുന്നുവെന്നുമാണ് സംഭവത്തിൽ പിസ്സാര ആദ്യം നൽകിയ മൊഴി.

എന്നാൽ പിന്നീട് കോടതിയിൽ പിസ്സാര കുറ്റം സമ്മതിക്കുകയായിരുന്നു. നെയിൽ സലൂൺ നടത്തുന്ന സാൻഡ്രിൻ പിസ്സാരക്ക് മൂന്ന് ബന്ധങ്ങളിലായി 8 കുട്ടികളാണുള്ളത്. വർഷങ്ങളോളം അമ്മയുടെ ക്രൂരതക്ക് അമാൻഡിൻ വിധേയമാക്കപ്പെട്ടുവെന്ന് ഫ്രഞ്ച് കോടതി നിരീക്ഷിച്ചു. പലതരത്തിലും പിസ്സാര മകളെ ഉപദ്രവിച്ചു. ക്രൂരമായാണ് അമ്മ മകളോട് പെരുമാറിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

കാപ്പ കേസിൽ നാടുകടത്തിയ പ്രതി നാട്ടിലെത്തി; മസ്ജിദിന് സമീപം പിടിയിൽ

കാപ്പ കേസിൽ നാടുകടത്തിയ പ്രതി നാട്ടിലെത്തി; മസ്ജിദിന് സമീപം പിടിയിൽ കോഴിക്കോട്: കാപ്പ...

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചു; 21 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തേക്ക്

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചു കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ...

കോട്ടയത്ത് സ്പാകൾ പെരുകുന്നു; എണ്ണ തേയ്ക്കാൻ വരുന്നവർക്ക് വേണ്ടത് എക്സ്ട്രാ…

കോട്ടയത്ത് സ്പാകൾ പെരുകുന്നു; എണ്ണ തേയ്ക്കാൻ വരുന്നവർക്ക് വേണ്ടത് എക്സ്ട്രാ… കോട്ടയം: അക്ഷരനഗരി...

Other news

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

വരുമാന സാധ്യതകളും തൊഴിൽ മുന്നേറ്റവും; ഇന്നത്തെ നക്ഷത്രഫലം

വരുമാന സാധ്യതകളും തൊഴിൽ മുന്നേറ്റവും; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ നക്ഷത്രഫലം പ്രകാരം...

90 കിഡ്സ് കേട്ട സ്പ്രിംഗ് കഥ പോലെ….ക്രിക്കറ്റ് ബാറ്റിലെ ‘രഹസ്യങ്ങൾ’: ജയസൂര്യ മുതൽ രാജപക്സ വരെ

90 കിഡ്സ് കേട്ട സ്പ്രിംഗ് കഥ പോലെ….ക്രിക്കറ്റ് ബാറ്റിലെ ‘രഹസ്യങ്ങൾ’: ജയസൂര്യ...

Related Articles

Popular Categories

spot_imgspot_img