10 വർഷം, ഒരേ തരത്തിലുള്ള നൂറിലധികം മോഷണം. സമ്പാദിച്ചത് 25 കോടി രൂപ. ആൾ ചില്ലറക്കാരനല്ല, ഡോക്ടറാണ്. ജപ്പാനിലെ ഫുകുവോക്ക സിറ്റിയിലെ ക്യൂഷു യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ നിന്നാണ് 38 -കാരനായ ഡോക്ടറെ പിടികൂടുന്നത്. ഓരോ തവണയും ഇയാൾ മോഷ്ടിച്ചത് ഒരേ വസ്തുവാണ്, പല്ലിലെ ഫില്ലിംഗിന്ഉപയോഗിച്ച് ഉപേക്ഷിച്ച സിൽവർ ടീത്ത്. മറ്റ് രാജ്യങ്ങളിൽ നിന്നും വിഭിന്നമായി ജപ്പാനിൽ പല്ലിലെ ഫില്ലിംഗിന് സ്വർണ്ണവും വെള്ളിയും പല്ലേഡിയവും ഉപയോഗിക്കുന്നുണ്ട്. ഇതായിരുന്നു ഡോക്ടറിന്റെ ലക്‌ഷ്യം.
ഡോക്ടർ നേരത്തെ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. അതിനാൽ തന്റെ ഐഡി കാർഡുമായി വളരെ എളുപ്പത്തിൽ ഇയാൾക്ക് ആശുപത്രിക്കകത്ത് പ്രവേശിക്കാനും പുറത്തിറങ്ങാനും സാധിച്ചിരുന്നു. പൊലീസ് പറയുന്നതനുസരിച്ച്, ഏകദേശം പത്ത് വർഷത്തിനിടെ ആശുപത്രിയിൽ നിന്ന് 100 -ലധികം തവണ ഇയാൾ ഉപയോഗിച്ച ഇത്തരം പല്ലുകളുടെ ഫില്ലിംഗ് മോഷ്ടിച്ചിട്ടുണ്ട്. അവ വിറ്റ് ഇതുവരെയായി ഏകദേശം 30 ദശലക്ഷം ഡോളർ (25 കോടിയിലധികം രൂപ) ഇയാൾ സമ്പാദിച്ചു. ഇയാൾ തന്നെയാണ് ഇക്കാര്യം പൊലീസിന്റെ മുന്നിൽ സമ്മതിച്ചത്.
Read also: ബിലീവേഴ്‌സ് ചർച്ച് മേധാവി കെപി യോഹന്നാന് യു.എസ്സിൽ വാഹനാപകടത്തിൽ ഗുരുതര പരിക്ക്; സ്ഥിതി അതീവഗുരുതരം