ഒന്നു തല കാണിച്ചശേഷം വേനൽ മഴ അപ്രത്യക്ഷം. മൺസൂൺ കാറ്റിന്റെ ഗതി മാറിയതാണ് കഴിഞ്ഞയാഴ്ചയിലെ മഴക്കുറവിന് കാരണമെന്ന് വിദഗ്ധർ പറയുന്നു. വടക്കൻ കേരളത്തിൽ ചിലയിടത്ത് നല്ല മഴ ലഭിക്കുമ്പോൾ തെക്കൻ കേരളത്തിൽ ഇത് ഇടവിട്ടുള്ള ചാറ്റൽമഴയായി മാറിയിട്ടുണ്ട്.
ജൂൺ 1 മുതൽ 13 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 179 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 29 ശതമാനം കുറവാണിത്.
ജൂൺ പകുതിയോടെ കാലവർഷത്തിന് വടക്കോട്ടേക്ക് പ്രയാണമുണ്ട്. മധ്യേന്ത്യയിൽ നിന്നും ഉത്തരേന്ത്യയിലേക്ക് വ്യാപിക്കണം. അപ്പോൾ മൺസൂൺ കാറ്റിന്റെ ഗതി വടക്കേ ഇന്ത്യയിലേക്കായിരിക്കും. അതിന്റെ ഭാഗമായി കേരളത്തിൽ മഴ കുറയുമെന്ന് വിദഗ്ദർ പറയുന്നു.
വടക്കൻ കേരളത്തിൽ ചിലയിടത്ത് നല്ല മഴ ലഭിക്കുമ്പോൾ തെക്കൻ കേരളത്തിൽ ഇത് ഇടവിട്ടുള്ള ചാറ്റൽമഴയായി.
എന്നാൽ, കഴിഞ്ഞ കാലവർഷം പോലെ ഇത്തവണയും മഴ കുറയുമോ എന്ന് ഇപ്പോൾ പറയാനാകില്ല. കഴിഞ്ഞ ആഴ്ചമുതൽ വലിയ മഴ ഉണ്ടായിട്ടില്ല. ഇത് അടുത്തയാഴ്ച്ച മാറിയേക്കാം. എപ്പോൾ വേണമെങ്കിലും കാറ്റിന്റെ ഗതി മാറാം എന്നാണു ഗവേഷകർ പറയുന്നത്.