ഇന്ത്യയിലും മങ്കിപോക്സ്‌ ആശങ്ക?; ലക്ഷണങ്ങളോടെ യുവാവ് ചികിത്സയിൽ

ഡൽഹി: രാജ്യത്ത് മങ്കിപോക്സ് രോഗലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ കഴിയുന്നെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. മങ്കിപോക്സ് വ്യാപനമുള്ള ഒരു രാജ്യത്ത് നിന്ന് നാട്ടിലെത്തിയ യുവാവിനാണ്‌ രോ​ഗലക്ഷണങ്ങൾ കണ്ടത്. ഇയാൾ ഐസൊലേഷനിൽ ആണെന്നും ആരോ​ഗ്യനില തൃപ്തികരമാണെന്നും ആരോ​ഗ്യമന്ത്രാലയം പ്രതികരിച്ചു.(Monkeypox concern in India too?; The young man is being treated with symptoms)

യുവാവിൽ നിന്ന് ശേഖരിച്ച സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും രാജ്യത്തില്ല. രോ​ഗവ്യാപനമുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവരെ പ്രത്യേകം നിരീക്ഷിച്ച് മുൻകരുതലുകൾ എടുക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.

മൂന്നാഴ്ച മുമ്പാണ് 12 ആഫ്രിക്കൻ രാജ്യങ്ങളിൽ മങ്കിപോക്സ് പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്ന ലോകാരോ​ഗ്യ സംഘടനയുടെ മുന്നറിയിപ്പ് വന്നത്. രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് മങ്കിപോക്സില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 1958 ലാണ് ആദ്യമായി മങ്കിപോക്സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

spot_imgspot_img
spot_imgspot_img

Latest news

കോമ്പസ് കൊണ്ട് മുറിവേല്‍പ്പിച്ചു, സ്വകാര്യഭാഗത്ത് ഡമ്പല്‍ തൂക്കി; കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നേഴ്സിങ്ങിൽ റാഗിങ്; 5പേർ കസ്റ്റഡിയിൽ

കോട്ടയം: റാഗിങ് പരാതിയെ തുടർന്ന് അഞ്ചുവിദ്യാർത്ഥികൾ കസ്റ്റഡിയിൽ. കോട്ടയം ഗാന്ധിനഗർ സ്കൂൾ...

കാട്ടാനയാക്രമണം; വയനാട്ടിൽ നാളെ ഹർത്താൽ

കല്‍പ്പറ്റ: കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ബുധനാഴ്ച ഹര്‍ത്താൽ...

തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിയെ കണ്ടെത്തി. കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ...

തൊണ്ടയില്‍ അടപ്പു കുടുങ്ങി കുഞ്ഞിന്റെ മരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: തൊണ്ടയില്‍ കുപ്പിയുടെ അടപ്പു കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞുമരിച്ച...

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി

തിരുവനന്തപുരം: പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി. തിരുവനന്തപുരം മംഗലപുരത്ത്...

Other news

Related Articles

Popular Categories

spot_imgspot_img