നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം ഒരുക്കാമെന്ന് വാഗ്ദാനം; ഗള്‍ഫ് മലയാളികളില്‍ നിന്ന് തട്ടിയത് ലക്ഷങ്ങൾ, കൊച്ചി സ്വദേശി പിടിയില്‍

കൊച്ചി: മലയാളത്തിലടക്കമുള്ള പ്രമുഖ നടിമാരുമായി ലൈംഗിക ബന്ധത്തിന് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. എറണാകുളം എളമക്കര സ്വദേശി ശ്യാം മോഹനാണ് പിടിയിലായത്. കൊച്ചി സിറ്റി സൈബര്‍ പൊലീസ് ആണ് ഇയാളെ പിടികൂടിയത്.(money scam case; kochi native arrested)

സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് രണ്ട് നടിമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അന്വേഷണത്തില്‍ പ്രതി ഗള്‍ഫിലുള്ള മലയാളി സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്‍ സജീവമാണെന്ന് പോലീസ് കണ്ടെത്തി. ഈ ഗ്രൂപ്പുകളില്‍ നടിമാരുടെ ഫോട്ടോ പ്രചരിപ്പിച്ച് ഇവരുമായി ഡേറ്റിങ്ങിനും അടുത്തിടപഴകാനും അവസരം നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ ആളുകളെ പറ്റിച്ചത്. ഇതുവഴി പ്രതി ലക്ഷങ്ങള്‍ തട്ടിയെടുത്തതായും പൊലീസ് കണ്ടെത്തിയിരുന്നു.

സമാനമായ കേസില്‍ മറ്റൊരു പ്രതിയെ കഴിഞ്ഞ ദിവസം പാലക്കാട് അട്ടപ്പാടിയില്‍ നിന്നും സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.

spot_imgspot_img
spot_imgspot_img

Latest news

‘എത്ര പഠിച്ചാലും പാസ്സാക്കാതെ ഇവിടെ ഇരുത്തും’; കോളേജിൽ അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനം

ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി...

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

Other news

ഇന്ദ്രപ്രസ്ഥം ആര് ഭരിക്കും? വോട്ടെടുപ്പ് തുടങ്ങി; രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ

ന്യൂഡൽഹി: ഒരു മാസത്തിലേറെ നീണ്ട പ്രചാരണ ചൂടിനൊടുവിൽ ഡൽഹി ഇന്ന് പോളിങ്...

ട്രംപ് ചതിച്ചു; നിലം തൊടാതെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന്...

വയോധികയുടെ വായിൽ തുണി തിരുകി മോഷണം

കു​മ​ളി:വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വ​യോ​ധി​ക​യു​ടെ വാ​യി​ൽ തു​ണി തിരുകി സ്വ​ർ​ണം കവർന്നു....

ആൾത്തുളയിലൂടെ താഴേക്ക് വീണു;വനിത ഹോസ്റ്റലിൽ അപകടം; രണ്ടു പേർക്ക് പരുക്ക്

കൊല്ലം: വനിതാ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്നും വീണ് രണ്ട് യുവതികൾക്ക്...

Related Articles

Popular Categories

spot_imgspot_img