പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം നേര് ഡിസംബർ 21ന് തിയറ്ററുകളിലെത്തും. മോഹൻലാലിന്റെ അഭിനയവും ജീത്തു ജോസഫിന്റെ സംവിധാനവും കൂടിച്ചേരുമ്പോൾ പിറക്കുന്ന സിനിമകൾ എല്ലാം സൂപ്പർ ഹിറ്റാണ്. ഇത് തന്നെയാണ് ആരാധകർക്ക് പ്രതീക്ഷ നൽക്കുന്നതും. ജീത്തു ജോസഫിനൊപ്പം ഇതു നാലാമത്തെ സിനിമയാണ് മോഹൻലാൽ അഭിനയിക്കുന്നത്. ദൃശ്യം ഉൾപ്പടെ കഴിഞ്ഞ മൂന്നു സിനിമകളും കരസ്ഥമാക്കിയത് മികച്ച വിജയം.അതിനാൽ നേര് വൻ വിജയമായിരിക്കും എന്നത് ഏവരും ഉറപ്പിച്ചു കഴിഞ്ഞു. എലോണിനു ശേഷം തിയറ്ററുകളിൽ റിലീസിനെത്തുന്ന മോഹൻലാൽ ചിത്രം കൂടിയാണിത് എന്നതും ശ്രേദ്ധയമാണ്.
മോഹൻലാൽ വക്കീൽ വേഷത്തിലെത്തുന്ന ചിത്രത്തിൽ നായികയാകുന്നത് പ്രിയാമണിയാണ് അധിപൻ, ഹരികൃഷ്ണൻസ് എന്നീ ചിത്രങ്ങൾക്കു ശേഷം മോഹൻലാൽ ഒരു വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം എന്ന സവിശേഷതയും നേരിനുണ്ട് . കോടതിയും വ്യവഹാരവും നിയമയുദ്ധവുമൊക്കെ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഒരു ലീഗൽ ത്രില്ലർ ഡ്രാമയായിരിക്കും ഈ ചിത്രം. മാത്രമല്ല നേര് ഒരു സത്യാന്വേഷണമാണ് എന്നും കഥാപാത്രത്തെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാൻ നടൻ എന്ന നിലയിൽ സഹായിച്ചത് നേരിന്റെ തിരക്കഥാകൃത്തായ ശാന്താ മായാദേവിയുടെ നിർദ്ദേശങ്ങളാണെന്നും മോഹൻലാൽ വ്യക്തമാക്കിയിരുന്നു. അനശ്വര രാജനും പ്രിയാമണിയുമൊക്കെ നേര് എന്ന ചിത്രത്തിൽ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത് എന്നും മോഹൻലാൽ അഭിപ്രായപ്പെട്ടിരുന്നു.
സിനിമയിൽ വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു.ഛായാഗ്രഹണം സതീഷ് കുറുപ്പ്.എഡിറ്റിങ് വി.എസ്.വിനായക്. കലാസംവിധാനം ബോബൻ, കോസ്റ്റ്യൂം ഡിസൈൻ -ലിന്റാ ജീത്തു. മേക്കപ്പ് അമൽ ചന്ദ്ര. ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് സോണി ജി. സോളമൻ, എസ്.എ.ഭാസ്ക്കരൻ, അമരേഷ് കുമാർ എന്നിവരാണ്.
Read Also : സ്ത്രീകൾ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായാൽ മാത്രമേ സിനിമയിൽ അവസരം കിട്ടു:ഈ രീതി ശരിയല്ലെന്ന് വിജയ് യേശുദാസ്