പ്രധാന മന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ എത്തി . വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനു മുൻപ് റോഡ് ഷോ തുടരുന്നു . അയോധ്യയിലെ വിമാനത്താവളവും പുതുക്കിയ റെയിൽവേ സ്റ്റേഷനും മോദി ഉദ്ഘാടനം ചെയ്യും. 11,100 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ ആണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. രാമക്ഷേത്രം മുഖ്യവിഷയമാക്കുള്ള ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ തുടക്കം കൂടിയാകുമിത്.അയോധ്യ ധാം ജംക്ഷൻ എന്ന് റെയിൽവേ സ്റ്റേഷൻറെ പേര് മാറ്റിയിട്ടുണ്ട്. ന്യൂഡൽഹി – അയോധ്യ വന്ദേഭാരത് സർവീസും അമൃത് ഭാരത് പുഷ്പുൾ സർവീസുകളും മോദി ഫ്ലാഗ് ഓഫ് ചെയ്യും.
നിർമ്മാണത്തിലിരിക്കുന്ന ശ്രീരാമക്ഷേത്രത്തിലേക്കുള്ള പ്രവേശനക്ഷമത വർധിപ്പിക്കുന്നതിനായി, അയോധ്യയിൽ പുനർനിർമ്മിച്ചതും വീതികൂട്ടി മനോഹരമാക്കിയതുമായ നാല് റോഡുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അയോദ്ധ്യയിൽ 2180 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിക്കുന്ന ഗ്രീൻഫീൽഡ് ടൗൺഷിപ്പിനും പ്രധാനമന്ത്രി തറക്കല്ലിടും. 2024 ജനുവരി 22ന് ഉച്ചയ്ക്ക് 12:30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുക. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് എന്നിവർ ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രധാന രാഷ്ട്രീയ പാർട്ടികൾക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.
Read Also : 30.12.2023. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ