മോഡലിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി

ചണ്ഡിഗഡ്∙ മോഡലിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി. ഹരിയാനയിലെ സംഗീത വിഡിയോകളിലൂടെ പ്രശസ്തയായ മോഡൽ ശീതൾ (സിമ്മി ചൗധരി) ആണ് മരിച്ചത്.

ഹരിയാന സോനിപതിൽ തിങ്കളാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്.

പാനിപ്പത്തിൽ സഹോദരി നേഹയ്ക്കൊപ്പമാണ് ശീതൾ താമസിച്ചിരുന്നത്. ജൂണ്‍ 14ന് അഹാർ ജില്ലയിൽ ഒരു ഷൂട്ടിങ്ങിനായി പോയതാണ് ശീതൾ.

തിരിച്ചെത്താൻ വൈകിയപ്പോൾ സഹോദരി പൊലീസിൽ പരാതിപ്പെട്ടു. ഇതിനെത്തുടർന്ന് പോലീസ് തിരച്ചിൽ ആരംഭിച്ചു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കനാലിൽ‌ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല.

യുകെയിൽ പോസ്റ്റ് സ്റ്റഡി വിസ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടും ആശ്രിത വിസ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും യുകെയിലെത്തുന്ന സ്റ്റുഡന്റ് വിസക്കാരുടെ എണ്ണത്തിൽ വൻ വർധന.

സര്‍ക്കാര്‍ പോസ്റ്റ്-സ്റ്റഡി വര്‍ക്ക് നിയമങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ പഠന വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ, 2025 ലെ ആദ്യ അഞ്ച് മാസങ്ങളില്‍ യുകെയിലേക്കുള്ള പഠന വിസയ്ക്ക് അപേക്ഷിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം പ്രതീക്ഷിക്കാത്ത ഇടിച്ചുകയറ്റമാണ് ഉണ്ടായിരിക്കുന്നത്.

മെയ് മാസത്തില്‍ മാത്രം 18,500 പഠന വിസ അപേക്ഷകള്‍ ഉണ്ടായിരുന്നു. ഇത് കഴിഞ്ഞ വര്‍ഷം മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 19% കൂടുതല്‍ ആണ്.

2025 ജനുവരി മുതല്‍ മെയ് വരെ 76,400 വിദ്യാര്‍ത്ഥികള്‍ ആണ് യുകെ പഠന വിസയ്ക്ക് അപേക്ഷിച്ചത് . 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 29% വര്‍ധനവ് ആണ് ഇത്.

സ്റ്റുഡന്റ് വിസയില്‍ എത്തിയവരുടെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ കാലയളവ് 2 വര്‍ഷത്തില്‍ നിന്ന് 18 മാസമായി വെട്ടി കുറച്ചിരുന്നു

സ്റ്റുഡന്റ് വിസയിലെ നയമാറ്റം പുതിയതായി അപേക്ഷിക്കുന്നവരെ കാര്യമായി സ്വാധീനിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതാണ് തള്ളിക്കയറ്റത്തിന് ഒരു കാരണം.

കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതവും കൂടുതല്‍ സ്ഥിരതയുള്ളതുമായ രാജ്യമായി യുകെയെ കരുതുന്നതായി അഭിപ്രായമുണ്ട്. ഇതാണ് മറ്റൊരു കാരണം.

സ്റ്റുഡന്റ് വിസയില്‍ എത്തുന്നവര്‍ക്ക് ഡിപെന്‍ഡന്‍ഡ് വിസയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്ന കാര്യത്തിലും പിന്നീട് ജോലി കിട്ടി പിആര്‍ ലഭിക്കുന്നതിനും ഒട്ടേറെ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ വരുത്തിയിരുന്നു.

യുകെ ഹോം ഓഫീസ് ആണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. നയമാറ്റം നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യ സ്ഥിതിവിവര കണക്കുകളാണ് ഹോം ഓഫീസ് പുറത്തു വിട്ടിരിക്കുന്നത്.

പോലീസ് വേഷം ധരിച്ചെത്തിയ കൊലപാതകി

യുഎസ് ലെ മിന്നസോട്ട സ്റ്റേറ്റിലെ നിയമസഭാംഗങ്ങളെ ലക്ഷ്യംവെച്ച് നടത്തിയ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

മിനിയാപോളിൻസിന് സമീപത്തുള്ള ഹ്രൂക്ലിൻ പാർക്കിൽ വെച്ചാണ് ഡെമോക്രാറ്റ് പ്രതിനിധിയായ മെലിസ ഹോർട്ട്മാനും ഇവരുടെ ഭർത്താവും കൊല്ലപ്പെട്ടത്.

ഡെമോക്രാറ്റുകാരനായ ജോൺ ഹോഫ്മാനും ഭാര്യയ്ക്കും ഇതേ രീതിയിൽ വീട്ടിൽ നിന്നും 15 കിലോമീറ്റർ അകലെയുള്ള സ്ഥലത്തുവെച്ച് ഒട്ടേറെത്തവണ വെടിയേറ്റു എന്നാൽ ഇവർ അപകടനില തരണം ചെയ്തു.

കൊലയ്ക്ക് പിന്നിൽ 57 കാരൻ

കൊലയ്ക്ക് പിന്നിൽ 57 കാരനായ വാൻസ് ലൂഥർ ബോൽട്ടർ ഏന്നയാളാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയാണ് ഇയാൾ ആക്രമണങ്ങൾ നടത്തിയത്.

പ്രതിയുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 50,000 ഡോളർ വരെ ( 40 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പാരിതോഷികം പോലീസ് പ്രഖ്യാപിച്ചു.

പ്രതി പോലീസ് വേഷം ധരിച്ച് വിവിധയിടങ്ങളിൽ എത്തി കൊല നടത്തിയതായും പോലീസ് വാഹനത്തോട് സാമ്യമുള്ള വാഹനം ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പ്രതിയായ ഹോഫ്മാന്റെ വീട്ടിൽ പോലീസ് എത്തിയെങ്കിലും വെടിയുതിർത്ത് പ്രതി രക്ഷപെട്ടു.

പോലീസ് ഉദ്യോഗസ്ഥനായി ആരെങ്കിലും വീടുകളിൽ എത്തിയാൽ ഒന്നിലധികം പോലീസുകാർ ഉണ്ടെങ്കിൽ മാത്രമേ വാതിൽ തുറക്കാവൂ എന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുുണ്ട്.

Summary: The body of model Sheetal, also known as Simmi Chaudhary, who gained fame through Haryanvi music videos, was found in a canal. The incident has shocked fans and the entertainment industry.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

മൂവാറ്റുപുഴയിൽ വാഹനാപകടം

മൂവാറ്റുപുഴയിൽ വാഹനാപകടം കൊച്ചി: മൂവാറ്റുപുഴയിൽ സ്വകാര്യ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് 25...

ഗുരുവായൂരില്‍ പഴകിയ അവില്‍ സമര്‍പ്പിക്കരുത്

ഗുരുവായൂരില്‍ പഴകിയ അവില്‍ സമര്‍പ്പിക്കരുത് ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...

കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ

കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ തിരുവനന്തപുരം: സർവീസിനിടയിൽ കെഎസ്ആർടിസി ബസിലെ വനിത കണ്ടക്‌ടർ...

ബൈക്കിന് തീപിടിച്ചു; യുവാവ് മരിച്ചു

ബൈക്കിന് തീപിടിച്ചു; യുവാവ് മരിച്ചു പത്തനംതിട്ട: ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചതിനെത്തുടർന്ന് പൊള്ളലേറ്റ ചികിത്സയിലാരുന്ന...

സ്വർണ വിലയിൽ വൻകുതിപ്പ്

സ്വർണ വിലയിൽ വൻ കുതിപ്പ് തിരുവനന്തപുരം: ആഭരണ പ്രേമികളെ നിരാശയിലാഴ്ത്തി സംസ്ഥാനത്ത് സ്വർണവിലയിൽ...

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി തിരുവനന്തപുരം: ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ടെന്ന് ഹൈക്കമാൻഡ്...

Related Articles

Popular Categories

spot_imgspot_img