web analytics

അലൻ വാക്കറുടെ പരിപാടിക്കിടെ മൊബൈൽ മോഷണം; മൂന്ന് പ്രതികൾ പിടിയിൽ, ഫോണുകൾ കണ്ടെത്തി

ന്യൂഡൽഹി: കൊച്ചിയിൽ നടന്ന അലൻ വാക്കറുടെ സം​ഗീത പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയ കേസിൽ മൂന്നുപേർ പിടിയിൽ. ഡൽഹിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് 21 ഫോണുകളും കണ്ടെത്തിയിട്ടുണ്ട്.(Mobile Phones found which stolen in Alan walker s Kochi concert)

കണ്ടെടുത്തതിൽ കൂടുതലും ഐ ഫോണുകൾ ആണ്. എന്നാൽ ഈ ഫോണുകൾ കൊച്ചിയിൽ നിന്ന് മോഷണം പോയവയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതിനായി ഫോണുകളുടെ IMEI നമ്പർ കണ്ടെത്താൻ പരിശോധന നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘം ഡൽഹിയിൽ തുടരുന്നുണ്ട്.

കൊച്ചിയിലെ ബോ​ൾ​ഗാ​ട്ടി പാ​ല​സി​ൽ നടന്ന പരിപാടിക്കിടെ 21 ഐ ​ഫോ​ണു​ക​ളു​ൾ​പ്പെ​ടെ 35 സ്മാ​ർ​ട്ട് ഫോ​ണു​ക​ളാണ് ന​ഷ്ട​മാ​യതായി പ​രാ​തി ലഭിച്ചത്. പതിനായിരത്തോളം പേർ ഈ പ​രി​പാ​ടി​യിൽ പ​ങ്കെ​ടു​ത്തതാ​യാണ് കണക്കുകൂട്ടൽ. കൊ​ച്ചി സി​റ്റി പൊ​ലീ​സ് വ​ൻ സു​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്നു എങ്കിലും മോഷണം നടക്കുകയായിരുന്നു.

എന്നാൽ എല്ലാ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ​യെ​ല്ലാം ക​ണ്ണു​വെ​ട്ടി​ച്ചാ​ണ് മോ​ഷ​ണം നടന്ന​ത്. പ​രി​പാ​ടി​ക്കി​ടെ മ​നഃ​പൂ​ർ​വം തി​ക്കും തി​ര​ക്കു​മു​ണ്ടാ​ക്കി​യാ​ണ് ഫോ​ണു​ക​ൾ മോഷ്ടിച്ചത് എന്നാണ് സൂചന.

spot_imgspot_img
spot_imgspot_img

Latest news

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

Other news

ഈ ഒരു നിയമം പലർക്കും അറിയില്ല… പക്ഷേ ലംഘിച്ചാൽ കനത്ത പിഴ

തിരുവനന്തപുരം: നഗരങ്ങളിലും ഉപനഗരങ്ങളിലുമുള്ള തിരക്കേറിയ റോഡുകളിൽ സീബ്രാ ക്രോസിൽ സുരക്ഷിതമായി റോഡ്...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

കുട്ടികളുടെ അശ്ലീല വിഡിയോകളുടെ വൻ ശേഖരം; പിടികൂടിയത് ‘സാത്താനിക്’ ഗ്യാങ്ങിനെ

കുട്ടികളുടെ അശ്ലീല വിഡിയോകളുടെ വൻ ശേഖരം; പിടികൂടിയത് ‘സാത്താനിക്’ ഗ്യാങ്ങിനെ സിഡ്‌നി∙ കുട്ടികളെ...

Related Articles

Popular Categories

spot_imgspot_img