ബെംഗളൂരു: ബെംഗളൂരുവിൽ പുഷ്പ 2 ന്റെ അതിരാവിലെയുള്ള പ്രദർശനത്തിന് വിലക്ക്. പുലർച്ചെ ഷോ ബെംഗളൂരു അർബൺ ഡിസ്ട്രിക്ട് ഡെപ്യൂട്ടി കമ്മിഷണർ റദ്ദാക്കി എന്നാണ് പരാതി വരുന്ന വിവരം. പുലർച്ചെ മൂന്നിനും നാലിനും ഉള്ള പ്രദർശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തീയറ്റർ ഉടമകൾക്ക് റിലീസിന് മണിക്കൂറുകൾക്ക് മുൻപാണ് നോട്ടീസ് നൽകിയത്.(Midnight and early morning shows of ‘Pushpa 2’ cancelled in bengaluru)
ബെംഗളൂരുവിലുള്ള 40 സിംഗിൾ സ്ക്രീനുകളിലെ പ്രദർശനം റദ്ദാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. 1964-ലെ കർണാടക സിനിമാസ് ഭേദഗതി നിയമം പ്രകാരം സിനിമയുടെ ആദ്യ പ്രദർശനം ഒരുകാരണവശാലും രാവിലെ 6.30ന് മുമ്പ് ആരംഭിക്കാൻ പാടില്ലാ എന്ന് പറഞ്ഞിട്ടുണ്ട്. അവസാന ഷോ രാത്രി 10.30-ന് ശേഷം മാത്രമേ പ്രദർശിപ്പിക്കാനും പാടുള്ളൂ. എന്നാൽ ഈ വർഷം റിലീസിനെത്തിയ പല സിനിമകളും ഈ നിയമം പാലിച്ചില്ല എന്നാണ് റിപ്പോർട്ട്.
അതേസമയം, പുഷ്പ 2-വിന്റെ അതിരാവിലെയുള്ള ഷോയ്ക്ക് ടിക്കറ്റെടുത്തവർക്ക് പണം തിരികെ നൽകുമെന്ന് തീയറ്റർ ഉടമകൾ വ്യക്തമാക്കി.