ബെംഗളൂരു: ഷിരൂരിലെ മണ്ണിധിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ട്രക്ക് തന്നെയാണ് ഗംഗാവലി പുഴയിലുള്ളത് എന്ന് ഐബോഡ് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. എസ്പി, കാർവാർ എംഎൽഎ, റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാലൻ എന്നിവർ നടത്തിയ സംയുക്താ വാർത്താ സമ്മേളനത്തിൽ നാലിടത്ത് ലോഹഭാഗങ്ങൾ കണ്ടെത്തിയെന്ന് മേജർ ജനറൽ ഇന്ദ്രബാലൻ അറിയിച്ചു. (Metal parts were found at four places; The rescue team said that no human presence was confirmed)
അർജുന്റെ ലോറി കണ്ടെത്തിയത് റോഡിൽ നിന്ന് 60 മീറ്റർ ദൂരെ പുഴയിലാണ്. ലോറിയിലുണ്ടായിരുന്ന തടികൾ വേർപ്പെട്ടുപോയിട്ടുണ്ട്. ലോറി, ക്യാബിൻ, ടവർ, ഡിവൈഡിംഗ് റെയിൽ എന്നിവയുടെ പോയിന്റ് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.
ഗംഗാവലി പുഴയിൽ രാത്രിയും ഡ്രോൺ പരിശോധന തുടരാനാണ് തീരുമാനം. അതേ സമയം നദിയിലെ ഒഴുക്ക് രണ്ട് നോട്ടിൽ കൂടുതലെങ്കിൽ ഡൈവർമാർക്ക് ഇറങ്ങാൻ കഴിയില്ല. ലോറിയുടെ ഉളളിൽ മനുഷ്യസാന്നിദ്ധ്യം സ്ഥിരീകരിക്കാനും ഇതുവരെ സാധിച്ചിട്ടില്ല. സേനകൾ സിഗ്നൽ കണ്ടെത്തിയ സ്ഥലത്ത് നിന്നും തന്നെയാണ് ഐബോഡ് സിഗ്നലും ലഭിച്ചത്.