തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മെസ്സി’ വോട്ട് ചോദിക്കാനെത്തിയത് ‘മെസ്സി’
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തിന്റെ രാഷ്ട്രീയരംഗം ചൂടുപിടിച്ചു. എല്ലാ മുന്നണികളും വോട്ട് പിടിക്കാനുള്ള നവീന തന്ത്രങ്ങളുമായി രംഗത്തുണ്ട്.
ഈ തവണയുടെ പ്രത്യേകത — പ്രചാരണത്തിന് കൂട്ടായി കൃത്രിമ ബുദ്ധി, അഥവാ **എ.ഐ. (Artificial Intelligence) കൂട്ടിനുണ്ട് എന്ന പ്രത്യേകതയുമുണ്ട്.
പ്രചാരണ വേദികളിലും സോഷ്യൽ മീഡിയയിലുമെല്ലാം എ.ഐയുടെ അത്ഭുതങ്ങൾ നിറഞ്ഞു നിൽക്കുകയാണ്. ഫുട്ബോൾ ലോകത്തിന്റെ മായാജാലക്കാരായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും വോട്ട് ചോദിക്കാൻ നിങ്ങളുടെ നാട്ടിലേക്കെത്തിയേക്കാം — അതും എ.ഐയുടെ മികവിൽ.
മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ പഞ്ചായത്തിലെ രണ്ടാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ മുസ്ലിംലീഗ് നേതാവ് കെ.പി. സലീം ആണ് എ.ഐ. പ്രചാരണം ഏറ്റവും ശ്രദ്ധേയമാക്കിയത്.
യഥാർത്ഥ മെസ്സിയല്ലെങ്കിലും, എ.ഐ. സാങ്കേതിക വിദ്യ ഉപയോഗിച്ച് രൂപപ്പെടുത്തിയ മെസ്സിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വെറും 24 മണിക്കൂറിനുള്ളിൽ തന്നെ ഒരു ദശലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു.
വീഡിയോയിൽ എ.ഐ. മെസ്സി മലയാളത്തിൽ സംസാരിച്ചുകൊണ്ട് സലീമിന് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. “മന്ത്രികൾ കബളിപ്പിച്ചപോലെ സലീം നിങ്ങളെ വഞ്ചിക്കില്ല” എന്ന സന്ദേശം ഉൾപ്പെടെ വീഡിയോ പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിച്ചത്.
രാഷ്ട്രീയ പ്രചാരണത്തിൽ എ.ഐ.യുടെ ശക്തി എത്രമാത്രമാണെന്ന് തെളിയിക്കുന്ന മറ്റൊരു ഉദാഹരണമായി ഇത് മാറി.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മെസ്സി’ വോട്ട് ചോദിക്കാനെത്തിയത് ‘മെസ്സി’
ഇത് കേരളത്തിൽ ആദ്യമായല്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും എ.ഐ. നിർമ്മിത ഉള്ളടക്കങ്ങൾ വ്യാപകമായി പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു.
സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി, മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരിന്റെ ഡീപ്‌ഫേക്ക് വീഡിയോ പാർട്ടി ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു.
അതിനുശേഷം തന്നെ രാഷ്ട്രീയ പാർട്ടികൾ എ.ഐ.യെ പ്രചാരണത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി.ഇപ്പോൾ, അതിനേക്കാൾ വികസിതമായ രൂപത്തിലാണ് എ.ഐ. പ്രചാരണങ്ങൾ നടക്കുന്നത്.
മൺമറഞ്ഞ ജനകീയ നേതാക്കളുടെ മുഖങ്ങളും ശബ്ദങ്ങളും പുനരാവിഷ്കരിച്ച് വോട്ട് അഭ്യർത്ഥിക്കുന്ന വീഡിയോകൾ ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.
ചില പാർട്ടികൾ ദേശീയ നേതാക്കളുടെ പ്രസംഗങ്ങൾ പ്രാദേശിക ഭാഷയിലേക്കും ശൈലിയിലേക്കും പരിഭാഷപ്പെടുത്തി എ.ഐ. സാങ്കേതിക വിദ്യയിലൂടെ അവതരിപ്പിക്കാൻ തുടങ്ങി.
എ.ഐ. പ്രചാരണം വീഡിയോയിലോ ശബ്ദത്തിലോ ഒതുങ്ങുന്നില്ല. സ്ഥാനാർത്ഥികളുടെ സോഷ്യൽ മീഡിയ പോസ്റ്ററുകൾ, ഗ്രാഫിക്സ്, പ്രചാരണ ഗാനങ്ങൾ, എല്ലാം എ.ഐ. ഉപയോഗിച്ച് നിമിഷങ്ങൾക്കകം സൃഷ്ടിക്കാനാവുന്നു.
സ്ഥാനാർത്ഥിയുടെ മുഖഭാവം, വേഷം, പ്രാദേശിക പശ്ചാത്തലം എന്നിവയെ അടിസ്ഥാനമാക്കി കൃത്യമായ ദൃശ്യങ്ങൾ സൃഷ്ടിക്കുന്നതിനും ഈ സാങ്കേതിക വിദ്യ സഹായിക്കുന്നു.









