ഒരു മിനിറ്റിൽ ആയിരം റൗണ്ട് വെടിവയുതിർക്കാം; യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങി കാൺപൂരിൽ നിർമിച്ച മീഡിയം മെഷീൻ ​ഗണ്ണുകൾ

ഇന്ത്യ തദ്ദേശീയമായി നിർമിച്ച മെഷീൻ ​ഗണ്ണുകൾ കടൽകടക്കുന്നു.കാൺപൂരിൽ നിർമിച്ച മീഡിയം മെഷീൻ ​ഗണ്ണുകൾ (MMG) യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങുന്നതായാണ് റിപ്പോർട്ട്.Medium machine guns made in Kanpur for export to Europe

കരാർ പ്രകാരം ഉപഭോക്താവ് ആവശ്യപ്പെട്ട പരിഷ്കരണങ്ങൾ തോക്കുകളിൽ വരുത്തിയിട്ടുണ്ട്. കരാർ ഒപ്പിട്ട രാജ്യത്തിന്റെയോ കമ്പനിയുടേയോ പേര് വെളിപ്പെടുത്താത്തത് സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണെന്നും SAF ജനറൽ മാനേജർ സുരേന്ദ്ര പാട്ടീൽ യാദവ് പ്രതികരിച്ചു.

ഒറ്റ മിനിറ്റിൽ ആയിരം റൗണ്ടുകൾ വെടിവയുതിർക്കാൻ സാധിക്കുന്ന മെഷീൻ ​ഗൺ ആണിത്. യുപിയിലെ കാൺപൂരിലുള്ള സ്മോൾ ആംസ് ഫാക്ടറി (SAF) ആണ് ഇവ നിർമിച്ചത്.

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള നിർമാണ യൂണിറ്റാണിത്. അടുത്ത മൂന്ന് വർഷത്തിനകം രണ്ടായിരം MMGകൾ കയറ്റുമതി ചെയ്യാനുള്ള കരാറിലാണ് കമ്പനി ഒപ്പുവച്ചിരിക്കുന്നത്.

ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ നിർണായ സ്വാധീനം ചെലുത്തുന്ന മെ​ഗാ കരാർ ആണിതെന്ന് SAF അധികൃതർ പ്രതികരിച്ചു. യൂറോപ്യൻ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ഇന്ത്യക്ക് അവസരമൊരുക്കുന്ന കരാർ, കഴിഞ്ഞ ഡിസംബറിലാണ് യൂറോപ്യൻ കമ്പനികളിൽ നിന്ന് ലഭിച്ചത്.

SAF നിർമിച്ച മെഷീൻ ​ഗണ്ണുകൾക്ക് അനവധി സവിശേഷതകളാണുള്ളത്. വാഹനങ്ങൾ, ടാങ്കുകൾ, എയർക്രാഫ്റ്റുകൾ, ബോട്ടുകൾ, കപ്പലുകൾ എന്നീ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഉപയോ​ഗിക്കാൻ കഴിയുന്ന മെഷീൻ ​ഗൺ ആയതിനാലാണ് യൂറോപ്യൻ ഉപഭോക്താക്കൾ ആകൃഷ്ടരായതെന്ന് കമ്പനി അറിയിച്ചു.

11 കിലോ തൂക്കമാണ് ഈ ​ഗണ്ണിനുള്ളത്. ട്രൈപോഡ് മൗണ്ടിൽ വച്ച് വെടിയുതിർക്കാം. പൂർണമായും ഓട്ടോമാറ്റിക് ആണിത്. വേണമെങ്കിൽ ബൈപോഡിൽ വച്ചും ഈ മെഷീൻ ​ഗൺ ഉപയോ​ഗിക്കാം. അടിയന്തര സാഹചര്യങ്ങളിൽ തോളിൽ വച്ചും അരയിൽ വച്ചും വെടിയുതിർക്കാൻ കഴിയും.”

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ?

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ? പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

Related Articles

Popular Categories

spot_imgspot_img