മാധ്യമവിലക്ക്: കരുവന്നൂര്‍ തട്ടിപ്പിന്റെ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ല

തൃശൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച കരുവന്നൂര്‍ തട്ടിപ്പ് കേസിന്റെ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി കോടതി. കേസില്‍ ചൊവ്വാഴ്ച്ച അറസ്റ്റ് ചെയ്ത വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ആരോഗ്യസ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അരവിന്ദാക്ഷനെ കസ്റ്റഡി ആവശ്യപ്പെട്ട് ആദായനികുതി വകുപ്പിന്റെ അപേക്ഷയില്‍ വാദം നടക്കുമ്പോഴാണ് നാടകിയ നീക്കം ഉണ്ടായത്. എറണാകുളം പ്രത്യേക സിബിഐ കോട
തിയിലാണ് ആദായനികുതി വകുപ്പിന്റെ അപേക്ഷ വാദത്തിനെടുത്തത്. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പതിവ് പോലെ മാധ്യമ സംഘം കോടതി മുറിയിലുണ്ടായിരുന്നു. ഇത് ശ്രദ്ധിച്ച ജഡ്ജി മാധ്യമപ്രവര്‍ത്തകര്‍ കോടതി മുറിയില്‍ കയറുന്നത് വിലക്കി.എറണാകുളം പ്രത്യേക സിബിഐ കോടതി ജഡ്ജി ഷിബു തോമസാണ് നിര്‍ദേശം നല്‍കിയത്. തുറന്ന കോടതിയിലാണ് ഇഡിയുടെ കസ്റ്റഡി വാദം കേള്‍ക്കുന്നത്. തുടര്‍ന്ന് കോടതി നടപടികള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ല. ഇതാദ്യമായാണ് സാമ്പത്തിക തട്ടിപ്പ് കേസിലെ വിചാരണ റിപ്പോര്‍ട്ട് ചെയ്യുന്നത് കോടതി തടയുന്നത്. സാധാരണ പീഡനകേസുകളില്‍ ഇരകളുടെ സ്വകാര്യത സൂക്ഷിക്കാന്‍ കോടതികള്‍ ഇടപെടാറുണ്ട്. പക്ഷെ കരുവന്നൂര്‍ കേസ് അടച്ചിട്ട കോടതി മുറിയിലെ നടപടി ക്രമങ്ങളുടെ ഭാഗമല്ല. തുറന്ന കോടതിയിലെ നടപടി ക്രമങ്ങളാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക സിബിഐ കോടതിയില്‍ നടക്കുന്നത്.അത് കൊണ്ട് തന്നെ മാധ്യമവിലക്കിനുള്ള സാഹചര്യമില്ല.

 

 

നിയമ വിദഗ്ദ്ധര്‍ വിമര്‍ശിക്കുന്നു

കോടതി നടപടികള്‍ സുതാര്യമാക്കാന്‍ സുപ്രീംകോടതി പോലും ലൈവ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.അത് കൊണ്ട് തന്നെ പ്രത്യേക കാരണങ്ങള്‍ ഇല്ലാതെ കോടതി മുറിയില്‍ മാധ്യമങ്ങളെ വിലക്കിയത് നിയമപരമായി നിലനില്‍ക്കില്ലെന്ന് അഭിഭാഷകര്‍ ചൂണ്ടികാട്ടുന്നു. നരേഷ് ശ്രീധര്‍ മിറാജ്കര്‍ കേസില്‍ സുപ്രീംകോടതി മാധ്യമ വിലക്കിനെതിരെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അത് ഇങ്ങനെയാണ് :
രാജ്യത്തെ കോടതികള്‍ തുറന്ന കോടതികളാണ്. കോടതി മുറിയില്‍ മാധ്യമങ്ങളുടെ സാന്നിധ്യത്തോടെ കോടതിയുടെ ചുവരുകള്‍ ഇല്ലാതെയാകും. കോടതി നടപടികള്‍ സുതാര്യമാകും. കോടതിയില്‍ നടക്കുന്നത് എന്തെന്ന് പൊതുസമൂഹം അറിയും. അതിനാല്‍ മാധ്യമങ്ങളുടെ സാന്നിധ്യം കോടതി മുറികളില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ല.

2021 ജൂലൈ മാസത്തിലാണ് കരിവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സംസ്ഥാനത്തെ ഇളക്കി മറിക്കുന്നത്. കരുവന്നൂര്‍ ബാങ്കിലെ സ്ഥിര നിക്ഷേപകര്‍ക്ക് പണം ആവശ്യപ്പെട്ടിട്ടും തിരികെ നല്‍കുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ ആഴവും പരപ്പും പുറംലോകം അറിയുന്നത്. പന്ത്രണ്ട് വര്‍ഷം മുമ്പാണ് കരിവന്നൂര്‍ സഹകരണ ബാങ്കില്‍ തിരിമറി ആരംഭിക്കുന്നത്.
ബാങ്ക് സ്ഥാപിക്കപ്പെട്ടതിന്റെ നൂറാം വര്‍ഷമാണ് തട്ടിപ്പ് വെളിച്ചത്താകുന്നത് എന്നതുംശ്രദ്ധേയം

Also Read: മെഡിക്കല്‍ ഓഫീസര്‍ നിയമനം: ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

പാതിവിലയ്ക്ക് സ്‌കൂട്ടർ തട്ടിപ്പ്; കോട്ടയം സ്വദേശികളായ രണ്ടുപേർക്ക് മാത്രം പണം തിരികെ ലഭിച്ചു…..! തിരികെപ്പിടിച്ചത് ഇങ്ങനെ:

പാതി വിലയ്ക്ക് സ്‌കൂട്ടർ തട്ടിപ്പിനെ തുടർന്ന് ആയിരക്കണക്കിന് ആളുകൾക്ക് പണം നഷ്ടപ്പെട്ടപ്പോൾ...

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി. ഫയർ ഫോഴ്സ് എത്തി...

സംസ്ഥാന ബജറ്റ്; ഇടത്തരം വരുമാനക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: ഇടത്തരം വരുമാനക്കാർക്ക് ആശ്വാസമായി സഹകരണ ഭവനപദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ...

അ​തീ​വ സു​ര​ക്ഷാ പ്രാ​ധാ​ന്യ​മു​ള്ള ഡ്യൂ​ട്ടി​ക്കി​ടെ കു​ശ​ലാ​ന്വേ​ഷ​ണം; ര​ണ്ട് വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ക​ള്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി

കൊ​ച്ചി: അ​തീ​വ സു​ര​ക്ഷാ പ്രാ​ധാ​ന്യ​മു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കി​ടെ കു​ശ​ലാ​ന്വേ​ഷ​ണം. ര​ണ്ട്...

വാട്ടർ ​ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനയ്ക്ക് നിരോധനം

കുവൈത്ത്: വാട്ടർ ​ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനയ്ക്ക് നിരോധനമേർപ്പെടുത്തി കുവൈത്ത്....

ബൈ​ക്ക് ബ​സു​മാ​യി കൂ​ട്ടി​യി​ടിച്ചു; വാ​ഹ​നാ​പ​ക​ട​ത്തി​ൽ രണ്ട് യു​വാ​ക്ക​ൾക്ക് ദാരുണാന്ത്യം

പ​ത്ത​നം​തി​ട്ട: പത്തനംതിട്ടയിലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​ക്ക​ൾ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട അ​ടൂ​ർ മി​ത്ര​പു​ര​ത്ത് പു​ല​ർ​ച്ചെ...

Related Articles

Popular Categories

spot_imgspot_img