മലപ്പുറം: വേങ്ങരയിൽ എംഡിഎംഎ ലഹരി തലക്ക് പിടിച്ച യുവാവ് അമ്മയെ അടിച്ചു പരിക്കേൽപ്പിച്ചു. വേങ്ങര ചെനക്കലിലാണ് സംഭവം. ചെനക്കൽ സ്വദേശി സൽമാൻ എന്ന യുവാവാണ് ആക്രമണം നടത്തിയത്. എംഡിഎംഎക്ക് അടിമയാണ് ഇയാൾ.
യുവാവിന്റെ പരാക്രമത്തെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി.









