കൊച്ചിയിൽ കാര്‍ വര്‍ക്ക്‌ഷോപ്പില്‍ വന്‍തീപ്പിടിത്തം; കത്തിനശിച്ചത് പന്ത്രണ്ട് കാറുകള്‍

കൊച്ചി: കാര്‍ വര്‍ക്ക്‌ഷോപ്പില്‍ വന്‍തീപ്പിടിത്തം. നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ പുത്തന്‍കുരിശ് മാനന്തടത്ത് കാര്‍ വര്‍ക്ക്‌ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. എസ്.എം. ഓട്ടോമൊബൈല്‍സ് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. വര്‍ക്ക്‌ഷോപ്പിന് അകത്തുണ്ടായിരുന്ന പന്ത്രണ്ടോളം കാറുകള്‍ ഭാഗികമായി കത്തിയിട്ടുണ്ട്.

പത്തോളം കാറുകള്‍ കേടുപാടുകള്‍ കൂടാതെ പുറത്തെത്തിക്കാൻ കഴിഞ്ഞു. മൂന്നു മണിക്കൂറോളം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് അഗ്‌നിരക്ഷാസേന തീ നിയന്ത്രണ വിധേയമാക്കിയത്.

പട്ടിമറ്റം, തൃപ്പൂണിത്തുറ, ഗാന്ധിനഗര്‍ എന്നീ നിലയങ്ങളില്‍ നിന്നായി അഞ്ച് യൂണിറ്റുകളും 30 സേനാംഗങ്ങളും എത്തിയാണ് തീയണച്ചത്. പട്ടിമറ്റം അഗ്‌നിരക്ഷാ നിലയം സ്റ്റേഷന്‍ ഓഫീസര്‍ എന്‍.എച്ച്. അസൈനാര്‍, സ്റ്റേഷന്‍ ഓഫീസര്‍ കെ.വി. മനോഹരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

ട്രെയിലറില്‍നിന്ന് കൂറ്റന്‍ ട്രാന്‍സ്‌ഫോര്‍മര്‍ റോഡിലേക്ക് വീണു; സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ വൻ ഗതാഗതക്കുരുക്ക്

ട്രെയിലറില്‍നിന്ന് കൂറ്റന്‍ ട്രാന്‍സ്‌ഫോര്‍മര്‍ റോഡിലേക്ക് വീണു; സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ വൻ ഗതാഗതക്കുരുക്ക് കൊച്ചി:...

ദീപാവലി കളറാക്കാൻ കാറ് വാങ്ങാം; ജിഎസ്ടി നിരക്ക് കുറയ്ക്കാൻ കേന്ദ്രം; വരാനിരിക്കുന്നത് വൻ വിലക്കുറവ്

ദീപാവലി കളറാക്കാൻ കാറ് വാങ്ങാം; ജിഎസ്ടി നിരക്ക് കുറയ്ക്കാൻ കേന്ദ്രം; വരാനിരിക്കുന്നത്...

ഫോട്ടോ എടുക്കുന്നവർക്കും ഗ്രൂപ്പ് ഫോട്ടോയിൽ ഇടം നേടാം! ആപ്പിൾ തോൽക്കും ഫീച്ചറുകൾ; പിക്‌സൽ 10 എത്തും ദിവസങ്ങൾക്കകം

ഫോട്ടോ എടുക്കുന്നവർക്കും ഗ്രൂപ്പ് ഫോട്ടോയിൽ ഇടം നേടാം! ആപ്പിൾ തോൽക്കും ഫീച്ചറുകൾ;...

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

സഞ്ചാരികൾ ഇരമ്പി മൂന്നാർ കുരുങ്ങി

സഞ്ചാരികൾ ഇരമ്പി മൂന്നാർ കുരുങ്ങി ഏതാനും ദിവസങ്ങളായി സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ മൂന്നാറിൽ ഗതാഗതക്കുരുക്ക്...

Related Articles

Popular Categories

spot_imgspot_img