മനിലയില്‍ കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിയില്‍ ഉണ്ടായ വന്‍ തീപിടിത്തത്തിൽ 1000 വീടുകള്‍ കത്തിനശിച്ചു. മനിലയിലെ ടോണ്ടോയിലെ ഇസ്ലാ പുട്ടിംഗ് ബാറ്റോ എന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് തീപിടിത്തമുണ്ടായത്. Massive fire breaks out in Manila’s migrant slum: 1,000 houses destroyed.
മനില മേഖലയിലെ മുഴുവന്‍ ഫയര്‍ എഞ്ചിനുകളും തീ അണയ്ക്കാന്‍ എത്തി. തീരദേശ മേഖലയിലുണ്ടായ ശക്തമായ കാറ്റും തീ അതിവേഗം പടരാന്‍ കാരണമായി.
ഞായറാഴ്ച രാവിലെ എട്ട് മണിയോടെ ഒരു വീടിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീപിടുത്തമുണ്ടായതെന്ന് കരുതുന്നതായി മനില ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. ഇന്നലെ രാവിലെയാണ് തീ പടര്‍ന്നത്.
എട്ട് മണിക്കൂറോളം തീ ആളിപ്പടര്‍ന്നെങ്കിലും ആളപായത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. എന്നാല്‍ ആറ് പേര്‍ മരിച്ചതായി പ്രാദേശിക റിപ്പോര്‍ട്ടുകളുണ്ട്.
തീ നിയന്ത്രണ വിധേയമാക്കുന്നതിന് അഗ്നിശമന സേനയെ സഹായിക്കാന്‍ ഫിലിപ്പീന്‍സ് വ്യോമസേന രണ്ട് വിമാനങ്ങളും ഫയര്‍ ബോട്ടുകളും വിന്യസിച്ചു.