അഫ്ഗാനിസ്ഥാനിലെ കിഴക്കൻ നംഗർഹാർ പ്രവിശ്യയിലുണ്ടായ ബോട്ടപകടത്തിൽ കുട്ടികളടക്കം 20 പേർ മുങ്ങിമരിച്ചു. അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു. മൊമന്ദ് ദാര ജില്ലയിലെ ബസാവുൾ പ്രദേശത്തെ നദിയിൽ ശനിയാഴ്ചയാണ് സംഭവം. ആളുകൾ അപകടനില തരണം ചെയ്തതായി അധികൃതർ കൂട്ടിച്ചേർത്തു. അപകടത്തിൻ്റെ കാരണം അന്വേഷിച്ചുവരികയാണ്. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. പ്രദേശത്തേക്ക് ഒരു മെഡിക്കൽ ടീമും ആംബുലൻസുകളും എത്തിയിട്ടുണ്ടെന്നു നംഗർഹാർ ഇൻഫർമേഷൻ ആൻഡ് കൾച്ചർ ഡിപ്പാർട്ട്‌മെൻ്റിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. സമീപത്ത് പാലമില്ലാത്തതിനാൽ പ്രദേശവാസികൾ പതിവായി ബോട്ടുകൾ ഉപയോഗിച്ചാണ് നദി മുറിച്ചുകടക്കുന്നത്.