ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു. മലയാളികളായ തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആര് (35), ശൈലേന്ദ്ര (29) എന്നിവരാണ് മരിച്ചത്. (Two CRPF CoBRA soldiers killed in maoist IED attack in Chhattisgarh’s Sukma)
സിആര്‍പിഎഫില്‍ ഡ്രൈവര്‍ ആയിരുന്നു വിഷ്ണു. ഇവര്‍ ഓടിച്ചിരുന്ന ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. സുഖ്മ ജില്ലയിലെ കുഴിബോംബ് ആക്രമണത്തിലാണ് പൊട്ടിത്തെറിച്ചത്.
സുരക്ഷാസേനയുടെ വാഹനവ്യൂഹം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ട്രക്കിലും ഇരുചക്രവാഹനങ്ങളിലുമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ. ജഗർഗുണ്ടാ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ആക്രമണം നടന്നത്.