എപ്പോഴാ ചുമരിൽ പടമാകുക എന്നറിയില്ല; പക്ഷെ മനുഷ്യന് ആത്മാവുണ്ട്, 21 ഗ്രാം ഭാരമെ ഉള്ളു! ഇത് കണ്ടെത്താൻ ആ ഡോക്ടർ ചെയ്തത്..ഡങ്കൻ്റെ മണ്ടൻ കണ്ടുപിടിത്തം

മരണാനന്തര ജീവിതം, പുനർജന്മം എന്നീ പ്രതിഭാസങ്ങളെക്കുറിച്ച് ഭൗതികശാസ്ത്രത്തിന് അറിവുണ്ടായിരുന്നില്ല.Man has a soul and weighs 21 grams!

എന്നാൽ നിരവധി പരീക്ഷണ പരമ്പരകളുടെ ഫലമായി ഇവയെല്ലാം വസ്തുതകളാണെന്ന് നവീന ശാസ്ത്രം ഏറെക്കുറെ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു.

ഭൗതികശാസ്ത്രം ആത്മീയതയുമായി കൈകോർത്തു മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണിപ്പോൾ.

മനുഷ്യനുണ്ടായ കാലം മുതൽ ഉള്ള ചോദ്യമാണ് ആത്മാവ്, പുനർജന്മം ഇതിലൊക്കെ സത്യമുണ്ടോ എന്നുള്ളത്. അതുപോലെ തന്നെ പലരുടെയും ഉള്ളിലുള്ള ചോദ്യം ആയിരിക്കും മനുഷ്യനുള്ളത് പോലെ ആത്മാവിനും ഭാരമുണ്ടോ എന്നത്. ’21 ഗ്രാംസ്’ എന്ന മലയാള സിനിമയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ ?

നവാഗതസംവിധായകനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ചിത്രമാണ് ’21 ഗ്രാംസ്’. ഒരു പെൺകുട്ടിയുടെ കൊലപാതകവും കൊലപാതകിയെത്തേടിയുള്ള യാത്രയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഈ ചിത്രത്തിന് ഇത്തരത്തിലൊരു പേര് വരാൻ കാരണവും മനുഷ്യന്റെ ഈ സംശയത്തിനുള്ള ഉത്തരമാണ്. മനുഷ്യന് ആത്മാവുണ്ട്. മറ്റ് ജീവികൾക്ക് ഇല്ല എന്ന വിശ്വാസക്കാരനായിരുന്നു ഡങ്കൻ മക്ഡൂഗൽ (Duncan MacDougall) എന്ന ഡോക്ടർ.

ആത്മാവിന് ഭാരമുണ്ടെന്നും അത് ’21 ഗ്രാം’ ആണെന്നും താൻ പരീക്ഷണം നടത്തി തെളിയിച്ചു എന്നുമായിരുന്നു ഈ ഡോക്ടർ അവകാശപ്പെട്ടിരുന്നത്. ‘

അതുകൊണ്ടു തന്നെ ഈ വിഷയം വലിയ ചർച്ചയും ആയിരുന്നു. ഈ വിഷയം ആസ്പദമാക്കി സിനിമയും നോവലുകളും നിരവധി വന്നിരുന്നു. ഈ വിഷയത്തിലൂന്നിയാണ് 21 ഗ്രാംസ് എന്ന സിനിമയും വന്നത്.

മരിക്കുമ്പോൾ ആത്മാവ് ശരീരത്തിൽ നിന്നും പുറത്ത് പോകുമെങ്കിൽ ശരീരത്തിന്റെ ഭാരം കുറയണമല്ലോ. ഇത് കണ്ടെത്താൻ 1901 ൽ അദ്ദേഹം മരിച്ചുകൊണ്ടിരിക്കുന്ന ആറ് രോഗികളെ പ്രത്യേകം സജ്ജീകരിച്ച കിടക്കകളിൽ കിടത്തി ഭാരം അളന്നു.

മരണ സമയത്ത് അതിൽ ഒരു രോഗിയുടെ ഭാരം 21 ഗ്രാം കുറഞ്ഞു എന്ന് നിരീക്ഷിച്ചു. മറ്റൊരു രോഗിയുടെ ഭാരം ആദ്യം കുറഞ്ഞു എങ്കിലും പിന്നീട് അത് കൂടുകയുണ്ടായി.

മറ്റ് രണ്ട് രോഗികളിൽ മരണ സമയത്ത് ഭാരം കുറഞ്ഞു. എന്നാൽ മരിച്ച് കുറച്ചു കഴിഞ്ഞ് പിന്നെയും കുറയുന്നതായി കണ്ടു. ഈ പരീക്ഷണഫലങ്ങളെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം അവകാശപ്പെട്ടത് മരിക്കുമ്പോൾ ഒരു വ്യക്തിയുടെ ശരീരത്തിൽ നിന്നും 21 ഗ്രാം ഭാരം കുറയുന്നു എന്നാണ്.

ഒരു രോഗിയിൽ മാത്രമാണല്ലൊ ഈ ഫലം വന്നത് എന്ന വിമർശനത്തിന് അദ്ദേഹം കൊടുത്ത മറുപടി, മറ്റ് രോഗികളുടെ കാര്യത്തിൽ ഭാരം അളക്കുന്ന ഉപകരണത്തിന്റെ പിഴവുകൾ കൊണ്ടാണ് തെറ്റായ ഫലം വന്നത് എന്നാണ്?

ഇതിന് തുടർച്ചയായി അദ്ദേഹം നായ്ക്കളിൽ ഇതേ പരീക്ഷണം നടത്തി നോക്കി. മരിച്ചുകൊണ്ടിരുന്ന 15 നായകളിൽ ഈ പരീക്ഷണം നടത്തിയപ്പോൾ ആരിലും ഭാരം കുറഞ്ഞില്ല എന്ന് കണ്ടെത്തി. അങ്ങനെ മനുഷ്യന് ആത്മാവുണ്ട് എന്നും മറ്റ് ജീവികൾക്ക് അതില്ല എന്നും അദ്ദേഹം അവകാശപ്പെട്ടു!

ഈ പഠനം ശാസ്ത്രജ്ഞരുടെ ഇടയിൽ വിമർശനങ്ങൾക്ക് ഇടയാക്കി. പഠനത്തിന് തെരഞ്ഞെടുത്ത ഭൂരിപക്ഷം രോഗികളിലും ഇത് കണ്ടെത്താതെ പഠനത്തിന്റെ നിഗമനത്തിലേക്ക് എത്തി (Selective Reporting) എന്നതാണ് ഒരു വിമർശനം.

പഠനവിധേയമാക്കിയ രോഗികളുടെ എണ്ണം വളരെ ചെറുതായിരുന്നു എന്നത് മറ്റൊരു വിമർശനം. ഈ പരീക്ഷണം പിന്നീട് മറ്റുള്ളവർ ആവർത്തിക്കാൻ ശ്രമിച്ചപ്പോൾ അവർക്ക് ഇതേ ഫലം കിട്ടിയില്ല എന്നത് മൂന്നാമത്തെ വിമർശനം (2001 ൽ ഹൊളാന്റർ നടത്തിയ ഒരു പരീക്ഷണത്തിൽ മരിക്കുമ്പോൾ ഭാരം കൂടുന്നതായാണ് കണ്ടത്). അതുകൊണ്ടാണ് ഈ പരീക്ഷണത്തെയും അതിന്റെ ഫലത്തെയും ശാസ്ത്രലോകം ശാസ്ത്രീയമായി കണക്കാക്കാത്തത്.

അമേരിക്കൻ മെഡിസിനിൽ ഈ പരീക്ഷണത്തെ കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചതിനെത്തുടർന്ന്, ഫിസിഷ്യൻ അഗസ്റ്റസ് പി. ക്ലാർക്ക് പരീക്ഷണത്തിന്റെ സാധുതയെ വിമർശിച്ച് രംഗത്തെത്തി.

മരണസമയത്ത്, ശ്വാസകോശം രക്തത്തെ തണുപ്പിക്കാത്തതിനാൽ ശരീര താപനിലയിൽ പെട്ടെന്ന് വർധനയുണ്ടാകുമെന്ന് ക്ലാർക്ക് അഭിപ്രായപ്പെട്ടു, ഇത് പിന്നീട് വിയർപ്പിന്റെ വർദ്ധനവിന് കാരണമാകുന്നു, ഇത് 21 ഗ്രാം കുറഞ്ഞു പോകുന്നതിന് കാരണമാകും.

നായ്ക്കൾക്ക് വിയർപ്പ് ഗ്രന്ഥികൾ ഇല്ലാത്തതിനാൽ, മരണശേഷം ഈ രീതിയിൽ ശരീരഭാരം കുറയില്ലെന്നും ക്ലാർക്ക് ചൂണ്ടിക്കാട്ടി. എന്നാൽ പരക്കെ സംശയങ്ങൾ ഉയർന്നിട്ടും ആത്മാവിന്റെ ഭാരം 21 ഗ്രാം എന്ന സങ്കൽപ്പം കാലം കഴിയും തോറും ജനകീയമായി ആളുകൾക്ക് ആത്മാവിന് ഭാരമുണ്ടെന്ന് കരുതാനായിരുന്നു ആളുകൾക്ക് താത്പര്യം.

spot_imgspot_img
spot_imgspot_img

Latest news

ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല്; രണ്ട് പേർക്ക് പരിക്ക്, വീടിന് തീയിട്ടു

കാസർകോട്: ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകർ തമ്മിൽ കൂട്ടത്തല്ല്. കാസര്‍കോട് ചിത്താരിയിലാണ് സംഭവം....

തിരുവനന്തപുരത്ത് കാറിനുള്ളിൽ ഗൃഹനാഥന്റെ കത്തിക്കരിഞ്ഞ മൃതദേഹം; ഒപ്പം വളർത്തുനായയും

തിരുവനന്തപുരം: വീട്ടുമുറ്റത്ത് കിടന്നിരുന്ന കാർ കത്തി ഒരാൾ മരിച്ചു. തിരുവനന്തപുരം പാലോട്...

കോമ്പസ് കൊണ്ട് മുറിവേല്‍പ്പിച്ചു, സ്വകാര്യഭാഗത്ത് ഡമ്പല്‍ തൂക്കി; കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നേഴ്സിങ്ങിൽ റാഗിങ്; 5പേർ കസ്റ്റഡിയിൽ

കോട്ടയം: റാഗിങ് പരാതിയെ തുടർന്ന് അഞ്ചുവിദ്യാർത്ഥികൾ കസ്റ്റഡിയിൽ. കോട്ടയം ഗാന്ധിനഗർ സ്കൂൾ...

കാട്ടാനയാക്രമണം; വയനാട്ടിൽ നാളെ ഹർത്താൽ

കല്‍പ്പറ്റ: കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ബുധനാഴ്ച ഹര്‍ത്താൽ...

തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിയെ കണ്ടെത്തി. കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ...

Other news

അധ്യപാകരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ നീക്കം ചെയ്യും; കുട്ടിയെ കൈവിടില്ല, കുട്ടികളുടെ സട്രെസ് ഒഴിവാക്കാൻ നടപടി; ഇടപെട്ട് ബാലാവകാശ കമ്മീഷൻ

പാലക്കാട്: പാലക്കാട്ടുളള സ്കൂളുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോ കമ്മീഷൻ...

വയനാട്ടിൽ ഹർത്താൽ തുടങ്ങി; ജനജീവിതത്തെ ഒരു രീതിയിലും ബാധിക്കില്ല; പ്രതിഷേധം പേരിന് മാത്രം

കൽപറ്റ: വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഫാർമേഴ്സ് റിലീഫ് ഫോറവും തൃണമൂൽ...

5 വർഷത്തിനിടെ ഭ്രാന്തൻ നായകളുടെ കടിയേറ്റത് 12,93,948 പേർക്ക്

കൊച്ചി: കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 12,93,948 പേർക്ക്....

തേ​ൾ‌​പാ​റ​യെ വിറപ്പിച്ച കരടി കൂട്ടിലായി

മ​ല​പ്പു​റം: തേ​ൾ‌​പാ​റ​യി​ൽ ജ​ന​വാ​സ മേ​ഖ​ലി​യി​ലി​റ​ങ്ങി​യ ക​ര​ടി കെണിയിൽ വീണു. വ​നം വ​കു​പ്പ്...

ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല്; രണ്ട് പേർക്ക് പരിക്ക്, വീടിന് തീയിട്ടു

കാസർകോട്: ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകർ തമ്മിൽ കൂട്ടത്തല്ല്. കാസര്‍കോട് ചിത്താരിയിലാണ് സംഭവം....

തിരുവനന്തപുരത്ത് കാറിനുള്ളിൽ ഗൃഹനാഥന്റെ കത്തിക്കരിഞ്ഞ മൃതദേഹം; ഒപ്പം വളർത്തുനായയും

തിരുവനന്തപുരം: വീട്ടുമുറ്റത്ത് കിടന്നിരുന്ന കാർ കത്തി ഒരാൾ മരിച്ചു. തിരുവനന്തപുരം പാലോട്...

Related Articles

Popular Categories

spot_imgspot_img