ജർമ്മനിയിൽ ക്രിസ്മസ് മാർക്കറ്റിൽ കത്തിയുമായി അഴിഞ്ഞാടി യുവാവ്; നിരവധിപ്പേർക്ക് പരിക്ക്
ബർലിൻ: ജര്‍മനിയിൽ കത്തിയാക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്ക്. തുരിംഗിയ സംസ്ഥാനത്തിലെ വെയ്മറില്‍ ക്രിസ്മസ് മാര്‍ക്കറ്റിൽ ആണ് സംഭവം നടന്നത്.
ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. 29 വയസ്സുള്ള മൊറോക്കോക്കാരനാണ് ആക്രമണം നടത്തിയത്.
ശനിയാഴ്ച വൈകുന്നേരം വെയ്മറിലെ നാഷനൽ തിയറ്ററിന് മുന്നിലുള്ള പ്രശസ്തമായ ഐസ് റിങ്കിലാണ് സംഭവം. പ്രതി കത്തി ഉപയോഗിച്ച് നിരവധി ആളുകളെ ആക്രമിക്കുകയായിരുന്നു.
സംഭവം അറിഞ്ഞു പോസ്ച്ച എത്തിയപ്പോ പൊലീസിനെയും ഭീഷണിപ്പെടുത്തി. തുടർന്ന്, പൊലീസ് കുരുമുളക് സ്പ്രേ (Pepper Spray) ഉപയോഗിക്കുകയും ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
ആക്രമണത്തിന് ദൃക്‌സാക്ഷികളായവർ 03643/8820 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.
ആക്രമണശ്രമം തടയുന്നതിനിടെ പൊലീസ് ഉപയോഗിച്ച കുരുമുളക് സ്പ്രേ കാരണം പ്രതിക്കും മറ്റ് മൂന്ന് പേർക്കും നിസ്സാര പരുക്കേറ്റിട്ടുണ്ട്.
Read Also:
യൂറോപ്പിലെ കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിന് സമഗ്രമായ നിയമം വരുന്നു; നിലവിലുള്ള ഡിജിറ്റൽ നിയമങ്ങളിൽ വൻ മാറ്റങ്ങൾ
ബെൽജിയത്തിൽ നടന്ന ഏറ്റവും പുതിയ സമ്മേളനത്തിൽ, കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ കർശന നിയന്ത്രണം കൊണ്ടുവരേണ്ടതിന്റെ അത്യാവശ്യകതയെ കുറിച്ച് യൂറോപ്യൻ പാർലമെന്റ് ശക്തമായ നിലപാട് എടുത്തു.
ഡിജിറ്റൽ ലോകത്തിൽ കുഞ്ഞുങ്ങൾ നേരിടുന്ന ഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയൻ സമഗ്രമായ ഒരു നിയമം നടപ്പാക്കാൻ ഒരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി, സോഷ്യൽ മീഡിയ ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി 16 ആക്കണമെന്ന് പാർലമെന്റ് ആവശ്യപ്പെട്ടിരിക്കുകയാണ്.
നിലവിലുള്ള ഡിജിറ്റൽ നിയമങ്ങളിൽ വൻ മാറ്റങ്ങൾ വരുത്തുന്നതിനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിരിക്കുകയാണ്.
ഓസ്ട്രേലിയയുടെ മാതൃകയെ അടിസ്ഥാനമാക്കി കുട്ടികളെ ഓൺലൈൻ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള നയമാണ് ഇ യു ഇപ്പോൾ രൂപപ്പെടുത്തുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, വീഡിയോകൾ ഷെയർ ചെയ്യുന്ന ആപ്പുകൾ, എ.ഐ. അടിസ്ഥാനമാക്കിയുള്ള കമ്പാനിയൻ ആപ്പുകൾ എന്നിവയ്ക്കുള്ള ആക്‌സസ് നേടുന്നതിന് കുട്ടികൾക്ക് നിശ്ചിത പ്രായപരിധി നിർബന്ധമാക്കാനാണ് ശ്രമം.









