web analytics

കർമം ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ പിതാവിൻ്റെ മൃതശരീരം വെട്ടിമുറിച്ച് പകുതി തരണം; വിചിത്ര ആവശ്യവുമായി മൂത്ത മകൻ

ഭോപ്പാൽ: പിതാവിന്റെ അന്ത്യ കർമങ്ങൾ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ തമ്മിൽ വിചിത്ര തർക്കം. മദ്ധ്യപ്രദേശിലെ ടികംഗഡ് ജില്ലയിലാണ് വിചിത്ര സംഭവം നടന്നത്.

പിതാവിന്റെ മൃതദേഹത്തിന്റെ പകുതി വേണമെന്ന് ആണ് ഒരു മകൻ ആവശ്യപ്പെട്ടത്. ലിധോറതാൽ ഗ്രാമത്തിൽ രണ്ടു ദിവസം മുമ്പാണ് ഇതുമായി ബന്ധപ്പെട്ട്‌ സംഘർഷമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.

സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഗ്രാമവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നെന്ന് ജാതര പോലീസ് സ്‌റ്റേഷൻ ചുമതലയുള്ള അരവിന്ദ് സിംഗ് ദാംഗി മാധ്യമങ്ങളോട് പറഞ്ഞു.

ധ്യാനി സിംഗ് ഘോഷ് (84) എന്നയാളാണ് മരിച്ചത്. ഇളയമകൻ ദേശ്രാജിനൊപ്പമായിരുന്നു താമസം. ദീർഘകാലമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ഞായറാഴ്ച മരിച്ചു. വിവരമറിയിച്ചതിനെത്തുടർന്ന് ഗ്രാമത്തിന് പുറത്ത് താമസിച്ചിരുന്ന മൂത്തമകൻ കിഷൻ സ്ഥലത്തെത്തിയതോടെ തർക്കം തുടങ്ങി.

പിതാവിന്റെ അന്ത്യകർമങ്ങൾ താൻ ചെയ്യുമെന്ന് പറഞ്ഞ് കിഷൻ ബഹളംവച്ചു. എന്നാൽ ശവസംസ്‌കാരം താൻ നടത്തണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നെന്ന് ഇളയമകനും പറഞ്ഞതോടെയാണ് ഇരുവരും തമ്മിൽ തർക്കമായത്.

മദ്യലഹരിയിലായിരുന്ന കിഷൻ മൃതദേഹം പകുതിയായി മുറിച്ച് പങ്കുവയ്ക്കണമെന്ന് വാശിപിടിച്ചെന്ന് പൊലീസ് പറയുന്നു. പൊലീസ് സ്ഥലത്തെത്തി, മരിച്ചയാളുടെ മക്കളോട് സംസാരിച്ചു.

ഒടുവിൽ കിഷനെ സമാധാനിപ്പിച്ച് പറഞ്ഞുവിട്ടു. ഇതോടെ പ്രശ്നം തീർന്നു. തുട‌ർന്ന് ഇളയ മകൻ തന്നെ പിതാവിന്റെ അന്ത്യകർമങ്ങൾ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

പാറയിടുക്കിൽ കുടുങ്ങി ആനക്കുട്ടി! അമ്മയ്ക്കായുള്ള കാത്തിരിപ്പ് വിഫലം, വനപാലകർ എത്തുമ്പോൾ കണ്ടത് ദയനീയ ദൃശ്യം

പാലക്കാട്: അട്ടപ്പാടി അബ്ബണ്ണൂരിലെ കൊടുംകാടിനുള്ളിൽ നിന്നും കേട്ടത് ഹൃദയം നുറുങ്ങുന്ന നിലവിളിയായിരുന്നു....

ജില്ലാ സെഷൻസ് ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലാ സെഷൻസ് ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിച്ചു Kochi: സംസ്ഥാനത്തെ ജില്ലാ...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞു; ആശ്വാസമായി സമാധാന ചർച്ചകൾ

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക വിപണിയിൽ നിന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ ആശ്വാസം...

വിഷുക്കണി വിളക്കിൽ നിന്ന് തീപടർന്നു; വീട് ഭാഗീകമായി കത്തിനശിച്ചു!

വിഷുക്കണി വിളക്കിൽ നിന്ന് തീപടർന്നു; വീട് ഭാഗീകമായി കത്തിനശിച്ചു! Thiruvananthapuram: നഗരത്തിൽ...

Related Articles

Popular Categories

spot_imgspot_img