ആലപ്പുഴയിൽ പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാമിലൂടെ ‘ഹായ്’ മെസ്സേജ് അയച്ചതിന് യുവാവിന് ക്രൂര മർദനം. ആറംഗ ഗുണ്ടാസംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിലിട്ട്
ക്രൂരമായി മർദച്ചത്. അരൂക്കുറ്റി കണിച്ചുകാട്ടിൽ വീട്ടിൽ ജിബിൻ ജോർജ്ജിന് ( 29) ആണ് മർദ്ദനമേറ്റത്.
വടി ,മരക്കഷണം,പത്തൽ തുടങ്ങിയവ ഉപയോഗിച്ചിരുന്നു മർദ്ദനം. സംഭവം പുറത്തറിഞ്ഞതോടെ പ്രതികളായ പ്രഭജിത്ത്,സിന്തൽ എന്നിവരെയും മറ്റ് കണ്ടാൽ അറിയാവുന്ന നാലുപേരെയും പ്രതിയാക്കി പൂച്ചാക്കൽ പോലീസ് കേസെടുത്തു. ഇതോടെ പ്രതികൾ ഒളിവിൽ പോയി. ഇവരെ കണ്ടുപിടിക്കാനുള്ള അന്വേഷണം നടന്നുവരികയാണ്.
ജിബിൻ മെസ്സേജ് അയച്ച പെൺകുട്ടി മർദ്ദിച്ചവരിൽ ഒരാൾ ഇഷ്ടപ്പെട്ടിരുന്ന പെൺകുട്ടിയാണെന്നും ഇതിനെ തുടർന്നുണ്ടായ പ്രകോപനമാണ് മർദ്ദനത്തിന് കാരണമായതെന്നും പോലീസ് പറയുന്നു. മർദനമേറ്റ ജിബിൻ ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
കോട്ടയത്ത് വായ്പാ തിരിച്ചടവ് മുടങ്ങിയതിന് ഗൃഹനാഥനെ വീട്ടിൽകയറി ആക്രമിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ
വായ്പാ തിരിച്ചടവ് മുടങ്ങിയതിന് ഗൃഹനാഥനെ വീട്ടിൽകയറി ആക്രമിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ. കോട്ടയം പനമ്പലം സ്വദേശി സുരേഷിനാണ് സ്ഥാപനത്തിലെ ജീവനക്കാരുടെ മർദ്ദനമേറ്റത്. മര്‍ദനത്തിൽ സുരേഷിന്‍റെ ചെവിക്ക് പരിക്കേറ്റു.
വീട്ടിൽ അതിക്രമിച്ച് കയറുകയും സുരേഷുമായി വാക്ക് തർക്കത്തിലേർപ്പെട്ടശേഷം മർദ്ദിക്കുകയുമായിരുന്നു എന്നാണ് ആരോപണം.വീട്ടിലെ സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.
പതിനായിരം രൂപയാണ് സുരേഷ് തിരിച്ചടയ്ക്കാനുള്ളത്. ഒരു തവണ അടവ് മുടങ്ങിയതിന് ആണ് ജീവനക്കാർ തന്നെ ആക്രമിച്ചതെന്ന് സുരേഷ് പറഞ്ഞു. പണമിടപാടുകാർ സുരേഷിനെ അസഭ്യം പറയുകയും, വായ്പ വേഗം അടച്ചില്ലെങ്കിൽ വീണ്ടും വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തന്ന് സുരേഷ് പറഞ്ഞു.
സംഭവത്തിൽ പരാതി നൽകുമെന്നു സുരേഷ് പറഞ്ഞു. ഹൃദയ സംബന്ധമായ ചികിത്സയെ തുടര്‍ന്നാണ് പണം അടയ്ക്കാൻ വൈകിയതെന്നാണ് സുരേഷ് പറയുന്നത്.