കേരളപ്പിറവി ദിനത്തിൽ അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപിക്കുന്ന വേദിയിൽ, സമൂഹവും ഭരണ സംവിധാനവും സ്വീകരിക്കേണ്ട വികസന ദിശയെക്കുറിച്ച് നടൻ മമ്മൂട്ടി ശക്തമായ സന്ദേശം നൽകി.
അഞ്ചാറ് മാസങ്ങൾക്ക് ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട മമ്മൂട്ടി, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടാകണം വികസനമെന്നും അതിനനുസരിച്ച് സാമുഹിക ജീവിതം വികസിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.
അതിദാരിദ്ര്യം മാത്രമേ മാറിയിട്ടുള്ളൂ. ദാരിദ്ര്യം മാറിയിട്ടില്ല. മുഖ്യമന്ത്രിയുടെ മുന്നിലുളള വലിയ വെല്ലുവിളി അതാണ്. രാജപാതകളും കെട്ടിടങ്ങളും മാത്രമല്ല വികസനമെന്നും മമ്മൂട്ടി പറഞ്ഞു.
കേരളത്തിന്റെ സാമൂഹിക വികസന കഥ ആഗോളതലത്തിൽ പലപ്പോഴും ശ്രദ്ധ നേടി എന്നു പറഞ്ഞ മമ്മൂട്ടി, ജനങ്ങളുടെ സാമൂഹ്യബോധവും ജനാധിപത്യബോധവും തന്നെയാണ് സംസ്ഥാനത്തെ ഈ ഉയരത്തിലേക്ക് നയിച്ചതെന്ന് അഭിപ്രായപ്പെട്ടു.
വിശക്കുന്ന വയറിന് മുമ്പിൽ വികസനത്തിന് അർത്ഥമില്ല
“ലോകത്തിലെ സമ്പന്നരാജ്യങ്ങളുടെ ഇരുപതിലൊന്നുപോലുമില്ലാത്ത സാമ്പത്തിക ശേഷിയോടെ, കേരളം കൈവരിച്ച നേട്ടങ്ങൾ വലിയ അത്ഭുതമാണ്,” അദ്ദേഹം പറഞ്ഞു.
ഒൻപത് മാസം വിദേശത്ത് കഴിഞ്ഞെത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് കണ്ട മാറ്റങ്ങൾ ‘കണ്ണഞ്ചിപ്പിക്കുന്ന വികസനം’ എന്ന് വിശേഷിപ്പിച്ചെങ്കിലും, അതിന്റെ ലക്ഷ്യം ജനങ്ങളുടെ ജീവിത നിലവാര ഉയർത്തൽ ആയിരിക്കണം എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
“സാമൂഹിക ജീവിതമാണ് വികസിക്കേണ്ടത്. പരസ്പര സ്‌നേഹവും വിശ്വാസവും അതിരില്ലാത്ത സഹോദര്യബോധവും നാം നിലനിർത്തണം. വിശക്കുന്ന വയറിന് മുന്നിൽ പൊട്ടിച്ചിരിക്കാനാവുന്ന വികസനത്തിനും അർത്ഥമില്ല,”—മമ്മൂട്ടി പറഞ്ഞു.
‘എന്റെ കടൽ’ രണ്ടാം ഘട്ടം കൊച്ചിയിൽ; ഫാൽക്കൺ ബീച്ചിൽ പുതുമയുടെ തിരമാല
ദാരിദ്ര്യമുക്ത കേരളത്തിനായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കണം
മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണസംവിധാനം ജനങ്ങൾ നൽകിയ ഉത്തരവാദിത്വം വിശ്വാസപൂർവ്വം നിറവേറ്റുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ദാരിദ്ര്യം തുടച്ചുമാറ്റാന്‍ നമുക്ക് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാം
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്, “ഇന്ന് ജനിച്ച എല്ലാവർക്കും ജന്മദിനാശംസകളും, പുതിയ കേരളപ്പിറവിയാശംസകളും” എന്നും അദ്ദേഹം സമാപിച്ചു.
English Summary
At the Kerala Piravi event announcing “poverty-free Kerala,” actor Mammootty said true development is only possible when poverty is fully eradicated. He stressed that development should focus on improving social life, not just building highways and infrastructure. He urged collective action to eliminate poverty and praised Kerala’s democratic and social consciousness for its global achievements.









