അയർലണ്ടിൽ മലയാളി യുവാവ് അന്തരിച്ചു

അയർലണ്ടിൽ മലയാളി യുവാവ് അന്തരിച്ചു

അയർലൻഡ് ഡബ്ലിനിൽ താമസിക്കുന്ന പാലക്കാട് തോളന്നൂർ പൂളക്കാപ്പറമ്പിൽ പ്രകാശ്കുമാർ നിര്യാതനായി. 54 വയസ്സായിരുന്നു.

സ്ട്രോക്ക് വന്നതിനെ തുടർന്ന് ബ്യൂമൗണ്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സ്ഥിരീകരിച്ചത്.

ഡബ്ലിൻ കാർപെന്റെഴ്സ് ടൗണിൽ താമസിക്കുന്ന പ്രകാശിന്റെ കുടുംബം ഒരു വർഷം മുമ്പാണ് അയർലൻഡിൽ എത്തിയത്. ANOVA നേഴ്സിങ് ഹോമിൽ കേറ്ററിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ ഷീബ ഡബ്ലിൻ ടെമ്പിൾ സ്ട്രീറ്റ് ആശുപത്രിയിലെ നഴ്സ് ആണ്. മാളവിക, മിഥുൻ എന്നിവരാണ് മക്കൾ. പ്രകാശിന്റെ സംസ്കാരം പിന്നീട് നാട്ടിൽ.

അയർലണ്ടിൽ വിചിത്ര ലക്ഷണങ്ങളുള്ള പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു…! ഈ ലക്ഷണം പ്രത്യേകം സൂക്ഷിക്കണം: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന:

അയർലണ്ടിൽ വിചിത്ര ലക്ഷണങ്ങളുള്ള പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു, ലോകാരോഗ്യ സംഘടന ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകി.

പുതിയ വകഭേദത്തിന് NB.1.8.1 എന്നാണു പേര് നൽകിയിരിക്കുന്നത്. ലോകമെമ്പാടും അതിവേഗം പടരുന്നതിനാൽ ലോകാരോഗ്യ സംഘടന ഇതിനെ പ്രത്ത്യേക വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, വെറും ഒരു മാസത്തിനുള്ളിൽ, NB. 1.8.1 ന്റെ ആഗോളതലത്തിൽ സമർപ്പിച്ച രോഗനിരക്കിന്റെ അനുപാതം 2.5% ൽ നിന്ന് 10.7% ആയി ഉയർന്നു, ഇത് ആഗോളതലത്തിൽ ഉത്കണ്ഠ വർദ്ധിപ്പിക്കുന്നു.

മുൻകാല അണുബാധകളിൽ നിന്നോ കുത്തിവയ്പ്പുകളിൽ നിന്നോ ലഭിച്ച പ്രതിരോധശേഷി മറികടക്കാനുള്ള സാധ്യതയും ദ്രുതഗതിയിലുള്ള വ്യാപനവും കണക്കിലെടുത്ത്, 1.8.1 വേരിയന്റിനെ WHO ഔദ്യോഗികമായി ‘നിരീക്ഷണത്തിലിരിക്കുന്ന’ ഒരു വകഭേദമായി തരംതിരിച്ചിട്ടുണ്ട്.

രോഗലക്ഷണങ്ങൾ ഇങ്ങനെ:

പനി, ചുമ, ക്ഷീണം തുടങ്ങിയ സാധാരണ കോവിഡ് ലക്ഷണങ്ങൾക്കു പുറമെ ചില രോഗികൾക്ക് ദഹനസംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ഇതാണ് ഈ വകഭേദത്തെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഈ പ്രത്യേക വേറെയന്റിന്റെ ലക്ഷണങ്ങളിൽ വയറുവേദന, വയറു വീർക്കൽ, ഓക്കാനം, ഛർദ്ദി, വയറിളക്കം, മലബന്ധം, ദഹനക്കേട് എന്നിവ ഉൾപ്പെടാം.

ലോകാരോഗ്യ സംഘടന മറ്റു ആജ്യങ്ങളോട് ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ടെങ്കിലും , നിലവിൽ യാത്രാ നിയന്ത്രണങ്ങളോ വ്യാപാര നിയന്ത്രണങ്ങളോ ആവശ്യപ്പെട്ടിട്ടില്ല.

ഇറാഖിൽ ഷോപ്പിംഗ് മാളിൽ തീപിടുത്തം

കിഴക്കൻ ഇറാഖിലെ അല്‍ കുത് നഗരത്തിലെ ഒരു ഷോപ്പിങ് മാളിൽ ഉണ്ടായ തീപിടിത്തത്തിൽ കുറഞ്ഞത് 60 പേർ മരിച്ചു.

നിരവധി പേർക്ക് പരുക്കേൽക്കുകയും ചിലർ കാണാതാവുകയും ചെയ്തതായി പ്രാഥമിക റിപ്പോർട്ടുകളിൽ പറയുന്നു.

ഈ തീപിടിത്തം മാളിനുള്ളിലെ ഹൈപ്പർമാർക്കറ്റിലാണ് ആരംഭിച്ചത്.

അഞ്ചുനിലകളുള്ള ഈ മാളിൽ തീ പടർന്ന് ആകെ വിഴുങ്ങുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഗ്നിരക്ഷാസേനയുടെ തീ അണയ്ക്കാനുള്ള ശ്രമങ്ങളും അതിലുണ്ട്.

ഹൈപ്പർമാർക്കറ്റിൽ നിന്ന് തുടങ്ങിയ തീ സമീപത്തെ ഭക്ഷണശാലയിലേക്കും പടർന്നതായാണ് വാസിത് പ്രവിശ്യാ ഗവർണർ മുഹമ്മദ് അല്‍ മയാഹി വ്യക്തമാക്കിയിരിക്കുന്നത്.

ഷോപ്പിംഗിന് ശേഷം ഭക്ഷണം കഴിക്കാൻ എത്തിയവരാണ് മരിച്ചവരിൽ കൂടുതലും എന്നാണു വിലയിരുത്തുന്നത്. അപകടത്തെ തുടർന്ന് അല്‍ കുത് നഗരത്തിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. തീപിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല.

ഷോപ്പിങ് മാളിന്റെയും കെട്ടിടത്തിന്റെ ഉടമകളെതിരെ കേസ് രജിസ്റ്റർ ചെയ്തതായും, അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നതായും ഇറാഖ് ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.

അപകടത്തെക്കുറിച്ച് 48 മണിക്കൂറിനകം വിശദമായ അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ടെന്നും പ്രവിശ്യാ ഗവർണർ പറഞ്ഞു.

Summary:
Prakash Kumar, a native of Poolakkapparambil, Tholanur, Palakkad, passed away in Dublin, Ireland. He was under treatment at Beaumont Hospital after suffering a stroke. His death was confirmed yesterday.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

അടിയന്തിരമായി ലാൻഡ് ചെയ്ത് വിമാനം

അടിയന്തിരമായി ലാൻഡ് ചെയ്ത് വിമാനം വാഷിങ്ടണിൽ നിന്നും പുറപ്പെട്ട ഡെൽറ്റ എയർലൈൻസ് വിമാനത്തിന്...

റഷ്യയില്‍ സുനാമി മുന്നറിയിപ്പ്

റഷ്യയില്‍ സുനാമി മുന്നറിയിപ്പ് മോസ്‌കോ: ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് റഷ്യയിലും ഹവായിയിലും സുനാമി...

യുകെയിൽ തൊഴിലവസരങ്ങൾ കുത്തനെ കുറയുന്നു

യുകെ യിൽ തൊഴിലവസരങ്ങൾ കുത്തനെ കുറയുന്നു യു.കെ.യിൽ തൊഴിലില്ലായ്മ നാലു വർഷത്തനിടയിലെ ഉയർന്ന...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

യു.എസിൽ ഇന്ത്യൻ ഡോക്ടർക്കെതിരെ കേസ്

യു.എസിൽ ഇന്ത്യൻ ഡോക്ടർക്കെതിരെ കേസ് ന്യൂജഴ്സി∙ അമേരിക്കയിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ മെഡിക്കല്‍...

ഒരു ദ്വീപ് മുഴുവൻ കുടിയൊഴിപ്പിക്കുന്നു; പ്രക്ഷോഭം

ഒരു ദ്വീപ് മുഴുവൻ കുടിയൊഴിപ്പിക്കുന്നു; പ്രക്ഷോഭം കൊച്ചി: ലക്ഷദ്വീപിൽ ബിത്ര ദ്വീപിലെ ജനങ്ങളെ...

Related Articles

Popular Categories

spot_imgspot_img