യുകെ മലയാളികൾക്കിടയിലെ മരണത്തിന് അവസാനമില്ല. സൗത്താംപ്ടണ്‍ മലയാളിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്തിരുന്ന ഷിന്റോ പള്ളുരുത്തിൽ ആണ് വിടവാങ്ങിയത്. കണ്ണൂര്‍ ഉളിക്കല്‍ സ്വദേശിയെന്നാണ് പ്രാഥമിക വിവരം. മരണം ഹൃദയാഘാതം മൂലമെന്നാണ് പുറത്തുവരുന്ന വിവരം.
ഐല്‍ ഓഫ് വിറ്റിലെ ഹോട്ടല്‍ മുറിയില്‍ ഷിന്റോയയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയും രണ്ടു പെണ്‍മക്കളും അടങ്ങുന്നതാണ് ഷിന്റോയുടെ കുടുംബം. സൗത്താംപ്ടണ്‍ ടൗണ്‍ സെന്ററിലാണ് ഷിന്റോ താമസിച്ചിരുന്നത്.
ഷിന്റോയുടെ നിര്യാണത്തിൽ ന്യൂസ് 4 മീഡിയ ആദരാഞ്ജലികൾ അർപ്പിക്കുന്നു
ഇറ്റലിയിൽ കേബിൾ കാർ അപകടം: നാലുപേർക്ക് ദാരുണാന്ത്യം: രണ്ടുപേർ യുകെയിൽ നിന്നുള്ളവർ
ഇറ്റലിയിൽ കേബിൾ കാർ അപകടത്തിൽ 4 പേർ കൊല്ലപ്പെട്ടു. ഇതിൽ രണ്ട് പേർ ബ്രിട്ടീഷുകാരാണ്. ഇറ്റലിയിലെ നേപ്പിൾസിൽ ആണ് സംഭവം. മരിച്ചവരിൽ മാർഗരറ്റ് എലെയ്ൻ വിൻ എന്ന ബ്രിട്ടീഷ് യുവതിയാണ് മരിച്ചവരിൽ ഒരാൾ. അപകടത്തിൽ മരിച്ച രണ്ടാമത്തെ ബ്രിട്ടീഷുകാരനെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പേര് വെളിപ്പെടുത്തിയിട്ടില്ല.
മരിച്ച മറ്റ് രണ്ടു പേരിൽ ഒരാൾ കേബിൾ കാറിൻറെ ഡ്രൈവറും മറ്റൊരാൾ ഒരു ഇസ്രായേലി സ്ത്രീയുമാണ്.
മൗണ്ടൻ കേബിൾ കാറിൻറെ ഒരു ക്യാബിൻ വ്യാഴാഴ്ച കേബിളുകളിലൊന്ന് പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിലത്തേയ്ക്ക് വീഴുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് സുരക്ഷാ പരിശോധന പാസായിരുന്നുവെന്നും സംഭവത്തെക്കുറിച്ച് ക്രിമിനൽ അന്വേഷണം ആരംഭിച്ചതായും ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരകളുടെ ഐഡൻ്റിറ്റി സ്ഥിരീകരിച്ചിട്ടില്ലെന്ന് യുകെ വിദേശകാര്യ ഓഫീസ് അറിയിച്ചു.
കാനഡയിൽ വെടിവയ്പ്പിൽ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം..! ദുരന്തം ബസ് കാത്തു നിൽക്കുന്നതിനിടെ
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. പഞ്ചാബ് സ്വദേശിയായ ഹർസിമ്രത് രൺധാവ ആണ് കൊല്ലപ്പെട്ടത്. ഒന്റേറിയോയിലെ ഹാമിൽട്ടണിൽ ബസ് കാത്തുനിൽക്കുന്നതിനിടെ രണ്ടു സംഘങ്ങൾ തമ്മിൽ ഉണ്ടായ വെടിവയ്പ്പിൽ ഇരുപത്തിരണ്ടുകാരിയായ ഹർസിമ്രത് രൺധാവ കൊല്ലപ്പെട്ടത്.
നെഞ്ചിൽ വെടിയേറ്റ നിലയിലാണ് ഹർസിമ്രത്തിനെ പൊലീസ് കണ്ടെത്തിയത്.
മൊഹാക് കോളജിലെ വിദ്യാർത്ഥിനിയാണ് ഹർസിമ്രത് രൺധാവ. പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല.
ഹാമിൽട്ടണിൽ രണ്ടു വാഹനങ്ങളിലായെത്തിയ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് ഹർസിമ്രത്തിനു വെടിയേറ്റത്.
ഒരു കറുത്ത കാറിലെ യാത്രക്കാരൻ വെളുത്ത കാറിൽ സഞ്ചരിച്ചിരുന്നവർക്ക് നേരെ വെടിയുതിർത്തതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ വെടിയുണ്ട ഹർസിമ്രതിന്റെ ദേഹത്ത് പതിക്കുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഹർസിമ്രത്തിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.