യുകെ മലയാളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വോൾവർഹാംപ്ടണിൽ താമസിക്കുന്ന ജെയ്‌സൺ ജോസ് എന്ന ആളാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റക്ക് താമസിച്ചിരുന്ന ജെയ്‌സണെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജെയ്‌സന്റെ മരണം എന്നാണ് സംഭവിച്ചത് എന്നതടക്കമുള്ള കാര്യങ്ങളില്‍ സ്ഥിരീകരണം ഉണ്ടാകേണ്ടതുണ്ട്. ജെയ്‌സന്റെ മൃതദേഹം യുകെയില്‍ തന്നെ സംസ്‌കരികരിക്കും എന്നാണ് സൂചന. Malayali youth found dead at home in UK
ഏറെക്കാലമായി തനിച്ചു കഴിഞ്ഞിരുന്ന നീണ്ടൂര്‍ സ്വദേശിയായ ജെയ്സണ്‍ മറ്റുള്ളവരുമായി അകലം പാലിച്ചിരുന്നു. ക്‌നാനായ സമുദായ അംഗമായ ജെയ്‌സന്റെ മരണം അതുകൊണ്ടുതന്നെ വൻ നടുക്കമാണ് അയൽക്കാർക്ക് ഉണ്ടാക്കിയത്. ജെയ്സണ്‍ താമസിച്ചിരുന്ന വൂള്‍വര്‍ഹാംപ്ടണില്‍ മിക്ക മലയാളികളും ഈ മരണവിവരം ഇന്നലെ ഏറെ വൈകിയാണ് അറിഞ്ഞത്.
ജെയ്സണ്‍ വര്ഷങ്ങളായി യുകെയില്‍ ഉണ്ടെന്നാണ് ജെയ്‌സന്റെ നാട്ടുകാര്‍ പറയുന്നത്. ഏറെക്കുറെ ഏകാകിയായ ജീവിതമാണ് ജെയ്സണ്‍ നയിച്ചിരുന്നത് എന്നും സൂചനയുണ്ട്. അതിനാലാകാം ആരുമായും അധികം അടുപ്പം പുലര്‍ത്താഞ്ഞത്.