മുംബൈ: വിമാനത്തിലെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ച മലയാളി യുവാവിനെതിരെ കേസെടുത്തു. അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് സംഭവം. കണ്ണൂർ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിന് എതിരെയാണ് (26) കേസെടുത്തത്. (Malayali youth arrested for smoking on IndiGo flight from Abu Dhabi to Mumbai)
യാത്രക്കിടെ ശുചിമുറിയിൽ നിന്ന് സിഗരറ്റിന്റെ മണം വന്നതോടെ ജീവനക്കാർ പരിശോധിക്കുകയായിരുന്നു. തുടർന്നാണ് സിഗരറ്റ് കുറ്റി കണ്ടെത്തിയത്. യുവാവ് സിഗരറ്റ് വലിച്ചെന്ന് സമ്മതിക്കുകയും വിമാനത്തിൽ സിഗരറ്റ് വലിക്കരുതെന്ന് അറിയില്ലായിരുന്നെന്നും പറഞ്ഞു.
തുടർന്ന് വിമാനമിറങ്ങിയതിന് ശേഷം യുവാവിനെ തുടർനടപടികൾക്കായി സുരക്ഷാ ജീവനക്കാർക്ക് കൈമാറി. തുടർന്ന് സഹാർ പൊലീസ് സ്റ്റേഷനിലെത്തിച്ച് കേസെടുത്ത് നോട്ടിസ് നൽകി വിട്ടയച്ചു.