ഉണക്കാനിട്ടിരിക്കുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ കണ്ടാൽ അടിച്ചു മാറ്റും; ധരിച്ചാൽ മാത്രം പോരാ, വിഡിയോയും എടുക്കണം; യുവാവ് പിടിയിൽ; കണ്ടെത്തിയത് അടിവസ്ത്രങ്ങളുടെ വൻ ശേഖരം
ബംഗളൂരു:
സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് അവ ധരിച്ച് വീഡിയോ ചിത്രീകരിച്ച മലയാളി യുവാവിനെ ബംഗളൂരുവിൽ പൊലീസ് അറസ്റ്റ് ചെയ്തു.
ഹെബ്ബഗൊഡിയിൽ താമസിക്കുന്ന 23കാരനായ അമൽ എൻ. അജികുമാറിനെയാണ് ഹെബ്ബഗൊഡി പൊലീസ് പിടികൂടിയത്.
അമലിന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ വലിയ ശേഖരം പൊലീസ് കണ്ടെത്തി.
നഗരത്തിലെ വീടുകളുടെ പുറത്ത്‌ക്കും ബാൽക്കണികളിലും ഉണക്കാനിട്ടിരുന്ന അടിവസ്ത്രങ്ങൾ ഇയാൾ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
മൊബൈൽ ഫോൺ പരിശോധിച്ചതിൽ, മോഷ്ടിച്ച അടിവസ്ത്രങ്ങൾ ധരിച്ച് എടുത്ത ഒന്നിലധികം വീഡിയോകളും കണ്ടെത്തി.
സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ധരിക്കുമ്പോൾ മദ്യപിക്കുന്നതുപോലുള്ള അനുഭവം ഉണ്ടാകുന്നുവെന്ന് അമൽ പൊലീസിനോട് മൊഴി നൽകി.
ആറുമാസം മുമ്പാണ് അമൽ ബംഗളൂരുവിലെത്തിയത്. ഡിപ്ലോമ കോഴ്‌സ് പൂർത്തിയാക്കിയെങ്കിലും ജോലി ലഭിച്ചിരുന്നില്ല.
ഹെബ്ബഗൊഡിയിൽ വാടകവീട്ടിൽ സുഹൃത്തിനൊപ്പം താമസിച്ചുവരികയായിരുന്നു.
ഭാരതീയ ന്യായ സംഹിത പ്രകാരം സെക്ഷൻ 303(2) (മോഷണം), 329(4) (അനധികൃതമായി കടന്നുകയറ്റം), 79 (സ്ത്രീത്വത്തെ അപമാനിക്കൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
English Summary
A Malayali youth was arrested in Bengaluru for stealing women’s innerwear and recording videos while wearing them. The accused, 23-year-old Amal N Ajikumar, was staying in Hebbagodi. Police recovered a large collection of stolen innerwear from his residence and found videos on his mobile phone showing him wearing them. Amal told police that wearing women’s innerwear gave him a sensation similar to intoxication. He was booked under multiple sections of the Bharatiya Nyaya Sanhita for theft, trespass, and outraging the modesty of women.
malayali-youth-arrested-bengaluru-stealing-womens-innerwear
Bengaluru, Crime News, Malayali Youth, Women Safety, Innerwear Theft, Hebbagodi Police, Bharatiya Nyaya Sanhita









