web analytics

നാഗർകോവിലിൽ മലയാളി അധ്യാപിക ജീവനൊടുക്കിയ സംഭവം; ആത്മഹത്യക്ക് ശ്രമിച്ച ഭര്‍തൃമാതാവും മരിച്ചു

തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടർന്ന് നാഗര്‍കോവിലില്‍ ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭര്‍തൃമാതാവും മരിച്ചു. അധ്യാപികയുടെ മരണത്തിനു പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച ഭർതൃമാതാവ് ചെമ്പകവല്ലി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതിയാണ് ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയത്.(Malayali teacher committed suicide in Nagercoil; The mother-in-law who tried to commit suicide and died)

വിവാഹത്തിന് പത്തുലക്ഷം രൂപയും 50 പവനും നല്‍കിയതായി ശ്രുതിയുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. എന്നിട്ടും കാര്‍ത്തിക്കിന്റെ അമ്മയില്‍ നിന്ന് കടുത്ത പീഡനമാണ് ശ്രുതി നേരിട്ടു. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് അമ്മായിയമ്മ സ്ഥിരമായി ശ്രുതിയുമായി വഴക്കിട്ടിരുന്നു. മരണത്തിന് തൊട്ടുമുന്‍പ് ശ്രുതി വീട്ടുകാര്‍ക്ക് അയച്ച ശബ്ദ സന്ദേശത്തില്‍ കാര്‍ത്തിക്കിന്റെ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.

എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അമ്മായിയമ്മ ശ്രുതിയെ നിര്‍ബന്ധിച്ചതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഭര്‍ത്താവിനൊപ്പം ഇരിക്കാന്‍ സമ്മതിക്കുന്നില്ല. വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞ് നിരന്തരം പീഡിപ്പിച്ചതായും ശ്രുതി ശബ്ദ സന്ദേശത്തില്‍ പറയുന്നു. വീട്ടിലേക്ക് മടങ്ങിപ്പോയി വീട്ടുകാര്‍ക്ക് നാണക്കേട് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്നും ശ്രുതിയുടെ ശബ്ദ സന്ദേശത്തിൽ ഉള്ളതായി ബന്ധുക്കൾ പ്രതികരിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

ബേബിക്ക് വരുമാനം ചൊരിഞ്ഞ് മൂട്ടിപ്പഴം

ബേബിക്ക് വരുമാനം ചൊരിഞ്ഞ് മൂട്ടിപ്പഴം തൊടുപുഴ: കാട്ടുപഴക്കൃഷിയാണ് വണ്ണപ്പുറം സ്വദേശിയായ മലേക്കുടിയിൽ ബേബി...

കൊല്ലത്തിൽ 62കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം; രോഗബാധിതർ വർധിക്കുന്നു

കൊല്ലത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം കൊല്ലം: കൊല്ലത്ത് കടയ്ക്കല്‍ സ്വദേശിനിയായ 62-കാരിക്ക്...

ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ

ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ....

സമാധാനത്തിന്റെ ദിനം: ‘തീവ്രവാദവും മരണവും അവസാനിച്ചു’, ഇസ്രയേൽ പാർലമെന്റിൽ പ്രസംഗിച്ച് ട്രംപ്

ഇസ്രയേൽ സമാധാന ഉച്ചകോടി; പാർലമെന്റിൽ പ്രസംഗിച്ച് ട്രംപ് ടെല്‍ അവീവ്: ഗാസ സമാധാന...

വ്യാഴാഴ്ച്ച വരെ ശക്തമായ മഴ; ഇടിമിന്നലിനും സാധ്യത

വ്യാഴാഴ്ച്ച വരെ ശക്തമായ മഴ; ഇടിമിന്നലിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ...

20 കിലോ ഭാരം കുറച്ചു; ഹിറ്റ്മാൻ ഫിറ്റ്മാനായതിന് പിന്നിൽ

20 കിലോ ഭാരം കുറച്ചു; ഹിറ്റ്മാൻ ഫിറ്റ്മാനായതിന് പിന്നിൽ മുംബൈ: ശരീരം ശ്രദ്ധിക്കുന്നില്ല...

Related Articles

Popular Categories

spot_imgspot_img