ട്രെയിനിന്റെ അടിയിൽപ്പെട്ടു മലയാളി സ്റ്റേഷൻ മാസ്റ്റർക്ക് ദാരുണാന്ത്യം. മധുരയിൽ കല്ലിഗുഡി സ്റ്റേഷൻ മാസ്റ്റർ അനുശേഖർ (31) ആണ് മരിച്ചത്. ഇന്നു രാവിലെ 8.29നായിരുന്നു അപകടം. ചെങ്കോട്ട – ഈറോഡ് ട്രെയിനിലാണ് അപകടമുണ്ടായത്.
ട്രെയിനിലേക്കു ഓടിക്കയറാൻ ശ്രമിക്കവേ, കാൽ വഴുതി വീഴുകയായിരുന്നു. ഉടൻതന്നെ ട്രെയിൻ നിർത്തിയെങ്കിലും അപ്പോഴേക്കും ഇദ്ദേഹം മരിച്ചിരുന്നു. തിരുവനന്തപുരം കീഴാരൂർ ചന്ദ്രശേഖരൻ നായരുടെ മകനാണ്.