ഡൽഹി: ഗണേശ പൂജ വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനുമെതിരെ രാഷ്ട്രപതിക്ക് പരാതിയുമായി മലയാളി സാമൂഹ്യപ്രവർത്തകൻ. സാബു സ്റ്റീഫനാണ് രാഷ്ട്രപതിക്ക് പരാതി കൈമാറിയത്. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിൻ്റെ വസതിയിൽ നടന്ന ഗണേശ പൂജയിൽ നരേന്ദ്രമോദി പങ്കെടുത്തതിനെതിരെയാണ് പരാതി.(Malayali social worker filed a complaint against the Prime Minister and the Chief Justice to the President)
ഇരുവരുടെയും നടപടി ഭരണഘടന തത്വങ്ങൾക്കെതിരാണ് എന്നാണ് പരാതിയിൽ ഉന്നയിക്കുന്നത്. ഇരുവരും അവരുടെ സ്ഥാനങ്ങൾ നിന്ന് പിന്മാറണമെന്നാണ് പരാതിക്കാരൻ ആവശ്യപ്പെട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വസതിയിൽ ഗണപതി പൂജയിൽ പങ്കെടുത്ത പ്രധാനമന്ത്രിക്കെതിരെ വന്‍ വിമർശനം ഉയർന്നിരുന്നു. ചീഫ് ജസ്റ്റിസിനും ഭാര്യ കല്‍പനാ ദാസിനുമൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തത്.
പരിപാടിയുടെ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ അഭിഭാഷകരടക്കം കടുത്ത എതിർപ്പുമായി രംഗത്ത് എത്തിയിരുന്നു. പൂജ രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെയായിരുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വിമര്‍ശിച്ചിരുന്നു.