web analytics

യു.എസ്സിൽ കാറപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം; വിടവാങ്ങിയത് ചങ്ങനാശേരി സ്വദേശി

യുഎസിൽ ഉണ്ടായ കാറപകടത്തിൽ ചങ്ങനാശേരി സ്വദേശി മരിച്ചു. ഫിലഡൽഫിയയിൽ ഉണ്ടായ അപകടത്തിൽ പറാൽ ചിക്കു മന്ദിറിൽ എം.ആർ. ര‍‍ഞ്ജിത്തിന്റെ മകൻ ചിക്കു എം. രഞ്ജിത്ത് (39) ആണ് മരിച്ചത്.

ജൂൺ ഒന്നിനു നടന്ന കാറപകടത്തിൽ, ഇൻഫോസിസ് ഉദ്യോഗസ്ഥയായ ഭാര്യ രമ്യയ്ക്കും രണ്ടു മക്കൾക്കും പരുക്കേറ്റിരുന്നു. ചിക്കുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് നോറിസ്‌ടൗണിൽ അപകടമുണ്ടായത്. രഞ്ജിത്തും കുടുംബവും കയറിയ കാർ ഒരു ജംക്ഷൻ കടക്കുമ്പോൾ അമിതവേഗതയിൽ എത്തിയ മറ്റൊരു കാർ അവരുടെ കാറിൽ ഇടിക്കുകയായിരുന്നുവെന്ന് അന്വേഷകർ പറഞ്ഞു.

25 മൈൽ വേഗത മാത്രമുള്ള സ്ട്രീറ്റിലാണ് സംഭവം. അപകടമുണ്ടാക്കിയ ഡ്രൈവറെയും പരുക്കുകളോടെ ആശുപത്രിയിലാക്കി. അയാൾക്കെതിരെ കേസെടുത്തോ എന്ന് വ്യക്തമല്ല.

രമ്യ അപകടനില തരണം ചെയ്തു. മക്കളുടെ പരുക്ക് ഗുരുതരമല്ല. മാതാവ്: ധനികമ്മ. സഹോദരൻ: ചിന്റു എം.രഞ്ജിത്. ചിക്കുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഇതെന്തൊരു ‘ഭാഗ്യക്കേട്’; സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളും പണവും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു

അമ്പലപ്പുഴ: പണവും സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളും കരുതിയിരുന്ന ബാഗ് യാത്രാ മധ്യേ നഷ്ടപ്പെട്ടതായി പരാതി. ലോട്ടറി ഏജന്‍റ് എടത്വ ചെക്കിടിക്കാട് വേലേ പറമ്പിൽ അലക്സാണ്ടറിന്‍റെ ബാഗാണ് നഷ്ടപ്പെട്ടത്.

ജീവനക്കാരനായ സാമിൽ നിന്ന് വളഞ്ഞ വഴിക്കും തകഴി പച്ചക്കുമിടയിൽ വെച്ചാണ് ബാഗ് നഷ്ടമായത്. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തിരുന്ന ഇദ്ദേഹം ബാഗ് അരയിൽ ബെൽറ്റിൽ കെട്ടിയിട്ടാണ് സഞ്ചരിച്ചിരുന്നത്.

യാത്രക്കിടെ വളഞ്ഞ വഴിയിലെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരമറിയുന്നത്. സമ്മാനാർഹമായ 5,03,063 രൂപയുടെ വിവിധ ലോട്ടറി ടിക്കറ്റുകളും ടിക്കറ്റെടുക്കാനായി കരുതിയിരുന്ന 50,850 രൂപയുമാണ് ബാഗിൽ സൂക്ഷിച്ചിരുന്നത്.

ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി, അമ്പലപ്പുഴ പൊലീസ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.

Summary:
A man from Changanassery, Kerala, died in a car accident in the United States. The tragic incident has left the local community in shock.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

ജെയ്‌ഷെ മുഹമ്മദിന് മാപ്പില്ല; മസൂദ് അസറിന് ഇനി ഉറക്കമില്ലാത്ത രാത്രികൾ

ജെയ്‌ഷെ മുഹമ്മദിന് മാപ്പില്ല; മസൂദ് അസറിന് ഇനി ഉറക്കമില്ലാത്ത രാത്രികൾ ഓരോ തവണ...

ഇടുക്കി ഡാം അടച്ചു: വെള്ളത്തിനും വൈദ്യുതിക്കും ബദൽ സംവിധാനങ്ങൾ

ഇടുക്കി ഡാം അടച്ചു: വെള്ളത്തിനും വൈദ്യുതിക്കും ബദൽ സംവിധാനങ്ങൾ തിരുവനന്തപുരം∙ ഇടുക്കി ഡാമിലെ...

മൂലമറ്റത്ത് ചാകര

മൂലമറ്റത്ത് ചാകര അറക്കുളം∙ അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം പവർഹൗസിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിയതോടെ മീൻപിടുത്തക്കാർക്ക്...

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പിഎം ശ്രീ വിവാദവും ചർച്ചയ്‌ക്ക്

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

Related Articles

Popular Categories

spot_imgspot_img