യുകെയിൽ മലയാളി ബാലൻ അന്തരിച്ചു
നോര്‍ത്താംപ്ടണ്‍: യുകെ മലയാളി ദമ്പതികളുടെ മകൻ അന്തരിച്ചു. നോര്‍ത്താംപ്ടണിലെ മലയാളി ദമ്പതികളായ ഡോണ്‍ കെ പൗലോസിന്റെയും ടീനയുടെയും മകന്‍ റോണവ് പോള്‍ ആണ് വിട വാങ്ങിയിരിക്കുന്നത്.
റോണവിന്റെ മരണകാരണം എന്താണെന്നതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. മറ്റു വിവരങ്ങളും ലഭ്യമായിട്ടില്ല.
സമൂഹത്തില്‍ മരണങ്ങള്‍ തുടര്‍ച്ചയായി എത്തുന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ചു നാളുകളായി കാണുന്നത്. ഇപ്പോഴിതാ, അക്കൂട്ടത്തിലേക്ക് ഒരു മലയാളി ബാലന്റെ വേര്‍പാട് കൂടിയാണ് ചേര്‍ക്കപ്പെടുന്നത്.
അയർലൻഡ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യം…! യുകെയെയും യുഎസിനെയും മറികടന്നു
സമീക്ഷ യുകെ നോര്‍ത്താംപ്ടണ്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമാണ് ഡോണ്‍. ഡോണിന്റെ കുടുംബത്തിനുണ്ടായ ഈ നഷ്ടത്തില്‍ സമീക്ഷ യുകെ അനുശോചനം അറിയിച്ചു.
യുകെയിൽ അടുത്തിടെ നിരവധി മലയാളികളാണ് മരണപ്പെട്ടിരിക്കുന്നത്. ഇതിൽ കുട്ടികളും ഉൾപ്പെടും.
യുകെ സ്വിണ്ടനിൽ താമസിക്കുന്ന കോട്ടയം ഉഴവൂർ സ്വദേശികളായ കെ.സി. തോമസ്, സ്മിത എന്നിവരുടെ മകൻ ഏഴു വയസ്സുകാരനായ മകൻ ഐഡൻ തോമസ് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.
ന്യൂറോളജിക്കല്‍ സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഐഡൻ തോമസിന്റെ മരണം.
സ്വിണ്ടൻ ഗ്രേറ്റ് വെസ്റ്റേൺ എൻഎച്ച്എസ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്.
രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്നു
ന്യൂറോളജിക്കല്‍ സംബന്ധമായ അസുഖങ്ങളെ തുടർന്ന് രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്നു ഐഡൻ.
കഴിഞ്ഞ രണ്ടു മാസമായി യുകെയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. 10 ദിവസം മുൻപാണ് സ്വിണ്ടൻ ആശുപത്രിയിൽ ചികിത്സയിൽ നേടിയത്.
ഇതേഅസുഖത്തെ തുടർന്ന് ഐഡന്റെ സഹോദരി ഐറിൻ സ്മിത തോമസ് മാർച്ച് നാലിന് മരണപ്പെട്ടിരുന്നു.
ജൂൺ 26 ന് പനി ബാധിച്ച് മറ്റൊരു മലയാളി ബാലനും മരിച്ചിരുന്നു. ആലപ്പുഴ സ്വദേശികളായ കുര്യൻ വർഗീസിന്റെയും ഷിജി തോമസിന്റെയും മകൻ റൂഫസ് കുര്യൻ (7) ആണ് മരിച്ചത്.
പനിയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ മാസം 24ന് സ്‌കൂളിൽ നിന്ന് തിരികെ എത്തിയ കുട്ടിക്ക് പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നു.
വീട്ടിൽ വന്നതിന് പിന്നാലെ പനിയുടെ ലക്ഷണം കാണിച്ചതിനാൽ മരുന്ന് കഴിച്ച് കിടന്നുറങ്ങി. പിന്നീട് ശരീരത്തിൽ ചെറിയ തടിപ്പും അസ്വസ്ഥതയും തോന്നി.
എന്നാൽ അർധരാത്രിയോടെ കുട്ടിക്ക് കലശലായ ക്ഷീണവും ബുദ്ധിമുട്ടും തോന്നി. ഇതോടെ പുലർച്ചെ രണ്ടരയോടെ കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ ആശുപത്രിയെലത്തി 10 മിനിറ്റിനകം കുട്ടിയുടെ മരണം സംഭവിച്ചു.
യുകെയിൽ വാക്‌സിന്‍ എടുത്തിട്ട് എന്തെങ്കിലും ആരോഗ്യപ്രശ്‌നം ഉണ്ടോ ? കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ നഷ്ടപരിഹാരം…!
യുകെയിൽ ചില വാക്സിനുകള്‍ എടുത്തതു മൂലം കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് 1,20,000 പൗണ്ട് വരെ നഷ്ടപരിഹാരം ലഭിച്ചേക്കുമെ റിപ്പോർട്ട്.
വാക്സിന്‍ ഡാമേജ് പേയ്മെന്റ് എന്നപേരിലാണ് ക്സിന്‍ മൂലം ഗുരുതരമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നവര്‍ക്ക് പണം നൽകുക.
കൊറോണ വൈറസ്, അഞ്ചാംപനി, ടെറ്റനസ് തുടങ്ങി നിരവധി വാക്സിനുകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അത്തരത്തിലുള്ള ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉള്ളവര്‍ക്കാണ് ഈ ഒറ്റത്തവണ സഹായധനം നല്‍കുന്നത്. ശാരീരികമോ മാനസികമോ ആയ ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉള്ളവര്‍ക്ക് ഈ പണം ലഭിക്കും.
അതിനായി, നിങ്ങളുടെ പ്രശ്നം ഉണ്ടായത് വാക്സിന്‍ മൂലമാണെന്നും അത് ഗുരുതരമാനെന്നും തെളിയിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
18 വയസ്സ് തികയുന്നതിന് മുന്‍പായിരിക്കണം വാക്സിന്‍ എടുത്തിട്ടുള്ളത്. എന്‍ എച്ച് എസ് ബി എസ് എ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
വൈദ്യശാസ്ത്രം അംഗീകരിച്ച വാക്സിനുകള്‍ മിക്കവര്‍ക്കും സുരക്ഷിതമായിരിക്കും. അതോടൊപ്പം പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള ഏറ്റവും കാര്യക്ഷമമായ മാര്‍ഗം കൂടിയാണ് വാക്സിനുകള്‍.
അത് നിങ്ങളെ മാത്രമല്ല, നിങ്ങള്‍ക്ക് ചുറ്റുമുള്ളവരെയും രോഗങ്ങളില്‍ നിന്നും സംരക്ഷിക്കും. എന്നാല്‍, വളരെ വിരളമായ അവസരങ്ങളില്‍ വാക്സിനുകള്‍ ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാറുണ്ട്.
ഒട്ടുമിക്ക കേസുകളിലും പാര്‍ശ്വഫലങ്ങള്‍ നിസ്സാരമായിരിക്കുമെങ്കിലും ചിലരിലെങ്കിലും അത് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്ക് ഇടയാക്കിയേക്കും.
Summary:
Ronav Paul, son of UK-based Malayali couple Don K Paulose and Teena from Northampton, has passed away.