സംസ്ഥാനത്തു നിന്നും ഏറെക്കുറെ അപ്രത്യക്ഷമായ മലമ്പനി വീണ്ടും റിപ്പോർട്ട് ചെയ്യുന്നു. ത്സാർഖണ്ഡ്, പശ്ചിമബംഗാൾ, അസം, ഓഡീഷ എന്നിവിടങ്ങളിൽ നിന്നും എത്തുന്ന മറുനാടൻ തൊഴിലാളികളിലാണ് മലമ്പനി റിപ്പോർട്ട് ചെയ്യുന്നത്. Malaria is back in Kerala due to migrant workers
ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മലമ്പനി വ്യാപകമാകുകയും യുവാവും കുട്ടിയും മരിക്കുകയും ചെയ്തതോടെ ആരോഗ്യ വകുപ്പ് ഏറെ ജാഗ്രതയിലാണ്. അടിമാലി , ദേവികുളം ഭാഗങ്ങളിലാണ് മലമ്പനി കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇടുക്കി ജില്ലയിൽ 197 കേസുകളും റിപ്പോർട്ട് ചെയ്തു.
മലമ്പനിയിൽ ഏറെ അപകടകാരി പ്ലാസ്‌മോഡിയം ഫാൽസിപാറം വിഭാഗത്തിൽ പെട്ടവയാണ്. അനോഫിലസ് വിഭാഗം കൊതുകാണ് രേഗം പരത്തുന്നത്. രോഗാണുവാഹിയായ കൊതുക് കടിക്കുമ്പോൾ രോഗം പിടിപെടാം.
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇത്തരം കൊതുകുകളുടെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട്. കൊതുകു നശീകരണം കൊതുകുകളുടെ കടിയേൽക്കാതെ ശ്രദ്ധ പുലർത്തൽ എന്നിവയിലൂടെ മാത്രമെ രോഗവ്യാപനം തടയാനാകൂ.