മലപ്പുറം കണ്ണക്കുളം സ്വദേശി റീമ ഷാജിയെ തേടി ബ്രിട്ടിഷ് സര്‍ക്കാരിന്റെ ചീവ്നിങ് സ്‌കോളര്‍ഷിപ് എത്തി. എഡിന്‍ബറ സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ സയന്‍സ് മാസ്റ്റേഴ്‌സ് പഠനത്തിനൊരുങ്ങുകയാണ് ഈ മിടുക്കി.
കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളജില്‍നിന്നു കംപ്യൂട്ടര്‍ സയന്‍സില്‍ ബിടെക് നേടിയ റീമ, നിലവില്‍ ഐടി മേഖലയിലെ സന്നദ്ധ സംഘടനയായ ടിങ്കര്‍ഹബ്ബില്‍ പ്രോഗ്രാം മാനേജരാണ്
അമേരിക്കന്‍ അണ്ടര്‍ ഗ്രാജ്വേറ്റ് പഠനം പൂര്‍ത്തിയാക്കുന്നതിന് യുഎസ് സര്‍ക്കാറിന്റെ സാമ്പത്തിക സഹായം ലഭിക്കുന്ന അപൂര്‍വ സ്‌കോളര്‍ഷിപ്പ് ആയ യുഗാന്‍ പ്രോഗ്രാം സ്വന്തമാക്കിയ ആളാണ് റീമ.
പൂര്‍ണമായും യുഎസ് ഫണ്ട് ലഭിക്കുന്ന സ്‌കോളര്‍ഷിന് ഇന്ത്യയില്‍ നിന്നും അഞ്ച് പേര്‍ക്ക് മാത്രമാണ് അവസരമുള്ളത്. ഇതിലായിരുന്നു മലപ്പുറംകാരി ഇടംനേടിയത്.
ലൂസിയാനയിലെ മാഗ്‌നനിറ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്സ് എഞ്ചിനീയറിംഗിലാണ് റീമ ഉന്നതപഠനം സാധ്യമാക്കിയത്.
2021 ല്‍ ഇന്ത്യയില്‍ നിന്നുള്ള അഞ്ച് ബിരുദ വിദ്യാര്‍ഥികള്‍ക്കൊപ്പം യുഎസ് സ്‌കോളര്‍പ്പിപ്പിന് അര്‍ഹായയി ശ്രദ്ധ നേടിയ മലപ്പുറം കാരി ഇതോടെ ഇനി ലണ്ടനിലേക്കും തുടര്‍പഠനത്തിന് എത്തുകയാണ്.
പരേതനായ ഷാജി മണ്ണയിലിന്റെയും തിരൂര്‍ എംഇഎസ് സ്‌കൂള്‍ അധ്യാപിക ജൗസിയ ഷാജിയുടെയും മകളാണ് റീമ.
1983-ൽ ചെവനിംഗ് സ്കോളർഷിപ്പ് പ്രോഗ്രാം ആരംഭിച്ചതിനുശേഷം, 57,000-ത്തിലധികം പ്രൊഫഷണലുകൾ ചെവനിംഗ് സ്കോളർഷിപ്പിന്റെ സഹായത്തോടെ യുകെയിൽ പഠനം നടത്തിയിട്ടുണ്ട്.
ഫോറിൻ, കോമൺവെൽത്ത്, ഡെവലപ്‌മെന്റ് ഓഫീസ് (FCDO) ഉം പങ്കാളി സംഘടനകളും ചേർന്നാണ് സ്കോളർഷിപ്പുകൾക്ക് ധനസഹായം നൽകുന്നത്.