പൂച്ചയെ രക്ഷിക്കാൻ ശ്രമത്തിനിടെ അപകടം: ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
മലപ്പുറം: റോഡിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. മലപ്പുറം ചെങ്ങര പള്ളിപ്പടിയിൽ ഇന്നലെ രാത്രി ഉണ്ടായ അപകടത്തിൽ കളത്തിൻപടി സ്വദേശി ഷാദിൻ (12) ആണ് മരിച്ചത്.
മഞ്ചേരി പുല്ലൂർ സ്കൂളിലെ വിദ്യാർത്ഥിയായ ഷാദിൻ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. റോഡിന് കുറുകെ പെട്ടെന്ന് ചാടിയ പൂച്ചയെ ഇടിക്കാതിരിക്കാൻ ഡ്രൈവർ ഓട്ടോറിക്ഷ പെട്ടെന്ന് വെട്ടിച്ചതോടെ ഷാദിൻ വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary
A sixth-grade student died after falling out of an autorickshaw while attempting to avoid hitting a cat that suddenly crossed the road. The accident occurred at Pallippadi in Chengara, Malappuram. The victim, 12-year-old Shadin, was rushed to the hospital with serious injuries but could not be saved.
malappuram-student-dies-after-falling-from-auto-while-saving-cat
Malappuram accident, student death, road accident Kerala, Chengara news, tragic accident, auto rickshaw accident









