ബസ് ഡ്രൈവർ ഹോൺ മുഴക്കി, നടുറോഡിൽ സ്കൂട്ടർ നിർത്തി ബസിൻറെ ചില്ല് തകർത്തു
മലപ്പുറം: മലപ്പുറം ഐക്കരപടിയിൽ നടുറോഡിൽ ഹെൽമറ്റുകൊണ്ട് സ്വകാര്യ ബസിന്റെ സൈഡ് ചില്ല് തകർത്ത സ്കൂട്ടർ യാത്രികന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
സംഭവത്തിൽ പ്രതിയായ കൊണ്ടോട്ടി സ്വദേശി ഷംനാദ്, തന്റെ കൈയിൽ ഉണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ചാണ് മാൻകോ ബസിന്റെ സൈഡ് ചില്ല് തകർത്തത്.
മഞ്ചേരി-കോഴിക്കോട് റൂട്ടിൽ പോയിക്കൊണ്ടിരുന്ന ബസിന് മുന്നിൽ ഷംനാദ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു. റോഡിന്റെ നടുവിലായി അദ്ദേഹം പോയതിനാൽ ബസ് ഡ്രൈവർ ഹോൺ മുഴക്കിയപ്പോൾ പ്രകോപിതനായ ഷംനാദ് സ്കൂട്ടർ ബസിനു മുന്നിൽ നിർത്തി ഇറങ്ങി, ഡ്രൈവറോട് വാക്കേറ്റത്തിൽ ഏർപ്പെട്ടു, തുടർന്ന് ഹെൽമറ്റുകൊണ്ട് ചില്ല് അടിച്ചു തകർത്തുവെന്നാണ് ബസ് ജീവനക്കാരുടെ മൊഴി.
ബസ് ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഷംനാദ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. സംഭവം ബസിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നു.
ഇടുക്കിയിൽ നടുറോഡിൽ വാക്കത്തിയുമായി പോലീസ്; ആദ്യം അമ്പരന്ന് നാട്ടുകാർ, പിന്നാലെ കയ്യടി
അടിമാലി – കുമളി ദേശീയ പാതയിൽ പൊളിഞ്ഞപാലത്ത് വാക്കത്തിയുമായി പോലീസ് നടുറോഡിൽ ഇറങ്ങിയത് കണ്ട് നാട്ടുകാർ ആദ്യം അമ്പരന്നു. പിന്നീട് കാര്യം പിടി കിട്ടിയതോടെ ഓട്ടോറിക്ഷാ ഡ്രൈവർമാരുൾപ്പെടെ കൈയ്യടിച്ച് ഒപ്പം കൂടി.
അടിമാലി കുമളി ദേശിയ പാതയോരത്ത് വളർന്ന് നിൽക്കുന്ന കുറ്റിക്കാട് ഡ്രൈവർമാരുടെ കാഴ്ച്ച മറച്ചതോടെ കാടുവെട്ടി അപകട സാധ്യത ഒഴിവാക്കാനായിരുന്നു ഒഴിവു സമയം നോക്കി പോലീസ് എത്തിയത്.
അടിമാലി ട്രാഫിക് പോലീസ് യൂണിറ്റിലെ എസ് ഐ സിജു ജേക്കബ്, കോൺസ്റ്റബിൾ അനീഷ് എസ് എന്നിവർ ആണ് എത്തിയത്. ഇവർ പ്രദേശത്തെ കാടു വെട്ടി വളവിൽ കാഴ്ച സാധ്യമാക്കിയാണ് മടങ്ങിയത്.
നടുറോഡിൽ കത്തി വീശി; കാറിന്റെ ബോണറ്റിന് മുകളിൽ കിടന്ന യുവാവിനെ അര കിലോ മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു
കൊച്ചി: നടുറോഡിൽ കത്തി വീശിയത് ചോദ്യം ചെയ്തത യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. എറണാകുളം എസ്ആർഎം റോഡിലായിരുന്നു സംഭവം നടന്നത്.
കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് മാത്രമല്ല കാറിന്റെ ബോണറ്റിന് മുകളിൽ കിടന്ന യുവാവിനെ അര കിലോ മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു.
കൊലപാതക ശ്രമത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നതോടെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു. കേസിൽ ഒരാളെ നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ലഹരിക്കടിമയായ യുവാവാണ് കാർ ഓടിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. നടുറോട്ടിൽ അക്രമാസക്തമായി പെരുമാറിയതും ആയുധമെടുത്തതും യുവാവ് ചോദ്യം ചെയ്തതിന്റെ പ്രകോപനത്തിലായിരുന്നു കൊലപാതക ശ്രമം നടത്തിയത്.
നാല് യുവാകളായിരുന്നു ഇയാളുടെ കാറിൽ ഉണ്ടായിരുന്നത്. യുവാക്കൾ എസ്ആർഎം റോഡിലെ ഹോസ്റ്റലിൽ ലഹരി ഉപയോഗത്തിന് എത്തിയതാണെന്ന് നാട്ടുകാർ വെളിപ്പെടുത്തി. പെൺ സുഹൃത്തുക്കൾക്കൊപ്പമുള്ള ലഹരി ഉപയോഗം നാട്ടുകാർ ചോദ്യം ചെയ്തതോടെയാണ് തർക്കം തുടങ്ങിയത്.
തുടർന്ന് ഇതിൽ ഒരു യുവാവ് കത്തിയെടുത്ത് വീശുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ കാർ മുന്നോട്ട് എടുത്തതോടെയാണ് യുവാവിനെ ഇടിച്ചത്. ഹോസ്റ്റൽ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം സ്ഥിരമാണെന്ന് നാട്ടുകാർ പറയുന്നു. ഇത് സംബന്ധിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
In Malappuram’s Ikkarapadi, a scooter rider shattered a private bus window with his helmet in a road rage incident. The accused, identified as Shamnad from Kondotty, later surrendered to police.