മകരവിളക്ക്: ഇടുക്കിയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിൽ എല്ലാ ഒരുക്കങ്ങളും അവസാന ഘട്ടത്തിലേക്ക് കടക്കുന്നു.
തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനാപകടങ്ങളും ഗതാഗത തടസങ്ങളും ഒഴിവാക്കുന്നതിനുമായി പ്രധാന ജംഗ്ഷനുകളിൽ അധിക പൊലീസ് സേനയെ വിന്യസിക്കുമെന്ന് അധികൃതർ അറിയിച്ചു.
പുല്ലുമേട് മേഖലയിൽ ഭക്തരുടെ സുരക്ഷയ്ക്കായി കൂടുതൽ പൊലീസുകാരെ നിയോഗിച്ചുകൊണ്ട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.
മകരവിളക്ക് ഡ്യൂട്ടിക്കായി എത്തുന്ന വിവിധ വകുപ്പുകളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പ്രത്യേക പാർക്കിംഗ് ഏരിയകൾ സജ്ജമാക്കും.
കുമളി–കോഴിക്കാനം റൂട്ടിൽ മകരവിളക്ക് ദിനത്തിൽ രാവിലെ 6 മുതൽ വൈകിട്ട് 4 വരെ തീർത്ഥാടകർക്കായി 60 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും.
തിരക്കനുസരിച്ച് അധികമായി 10 ബസുകൾ കൂടി ക്രമീകരിക്കും. ജില്ലയിൽ അഞ്ച് കേന്ദ്രങ്ങളിൽ അഗ്‌നിരക്ഷാസേനയെ വിന്യസിക്കും.
തീർത്ഥാടകരുടെ കുടിവെള്ള ആവശ്യം നിറവേറ്റുന്നതിനായി പുല്ലുമേട് കാനനപാതയിൽ ഓരോ ഒരു കിലോമീറ്റർ ഇടവിട്ട് 500 മുതൽ 1000 ലിറ്റർ വരെ ശേഷിയുള്ള വാട്ടർ ടാങ്കുകളിൽ കുടിവെള്ളം സംഭരിച്ച് വിതരണം ചെയ്യും.
പാഞ്ചാലിമേടിലും പരുന്തുംപാറയിലും കുടിവെള്ള ലഭ്യത ഉറപ്പാക്കും.
പുല്ലുമേടിൽ മെഡിക്കൽ ക്യാമ്പ് ആരംഭിക്കും. കഴുതക്കുഴിയിൽ ആവശ്യമെങ്കിൽ അഡീഷണൽ മെഡിക്കൽ ടീം സജ്ജമാക്കും. എല്ലാ പ്രധാന പോയിന്റുകളിലും ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തും.
ആയുർവേദ, ഹോമിയോ വകുപ്പുകളും മെഡിക്കൽ ടീമുകളെ സജ്ജമാക്കും. മോട്ടോർ വാഹന വകുപ്പ്, എക്സൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, ശുചിത്വ മിഷൻ തുടങ്ങിയ വകുപ്പുകളുടെ പരിശോധനകളും ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
English Summary
Preparations for the Makaravilakku festival in Idukki district have entered the final stage. Authorities have strengthened police deployment, traffic control, medical facilities, fire and rescue services, drinking water supply, and KSRTC bus services to ensure the safety and convenience of pilgrims. Multiple departments will conduct inspections to maintain safety, hygiene, and smooth movement during the festival.
makaravilakku-festival-idukki-final-preparations
Makaravilakku, Idukki, Sabarimala, Pilgrims, Kerala Police, KSRTC, Fire and Rescue, Medical Camp, Kerala News









