പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനം. നിലവിലുള്ള ഏഴു കൗണ്ടറുകൾ പത്താക്കി ഉയർത്താനാണ് തീരുമാനം. കൂടാതെ 60 വയസ് പൂർത്തിയായവർക്ക് മാത്രമായി പ്രത്യേക കൗണ്ടർ തുറക്കും.(Makaravilak Festival; number of spot booking counters will be increased to 10)
ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്. മണ്ഡല പൂജയ്ക്ക് ശേഷം അടച്ച നട ഇനി ഡിസംബർ മുപ്പതിന് വൈകിട്ടാണ് മകരവിളക്ക് മഹോത്സവത്തിനായി തുറക്കുക. ജനുവരി 14 നാണ് മകരവിളക്ക് മഹോത്സവം.