ശബരിമല: ശബരിമലയിൽ മകര വിളക്കിനോടനുബന്ധിച്ച് വൻ ഭക്തജന തിരക്ക്. വെർച്വൽ ക്യു ബുക്കിങ് 15 വരെ പൂർത്തിയായി. ഇന്നു മുതൽ ജനുവരി 11 വരെ പ്രതിദിനം 70,000 പേർക്കാണ് വെർച്വൽ ക്യു വഴി പ്രവേശനം നൽകുക.(Makaravilak festival; heavy rush in sabarimala)
മകരവിളക്ക് കാലത്തെ പൂജകൾ ഇന്ന് പുലർച്ചെ 3.30ന് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ ആരംഭിച്ചു. ദിവസവും 3.30 മുതൽ 11 വരെയാണ് നെയ്യഭിഷേകം നടക്കുക. ജനുവരി 14നാണ് മകരവിളക്ക്. തുടർന്ന് തീർഥാടനം പൂർത്തിയാക്കി ജനുവരി 20ന് രാവിലെ 6.30ന് നട അടയ്ക്കും.
ഇന്നലെ വൈകിട്ടാണ് മകരവിളക്ക് തീർഥാടനത്തിനായി നട തുറന്നത്. കന്നിമൂല ഗണപതി, നാഗരാജാവ് എന്നീ നട തുറന്ന ശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു. തുടർന്ന് മേൽശാന്തിയും സംഘവും തിരിച്ചു കയറിയ ശേഷമാണ് തീർഥാടകർ പതിനെട്ടാംപടി കയറി തുടങ്ങിയത്.