web analytics

ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി

ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാന ഐപിഎസിൽ വീണ്ടും വൻ അഴിച്ചുപണി. യോഗേഷ് ഗുപ്തയെ ഫയർഫോഴ്സിൽ നിന്ന് മാറ്റി. പകരം റോഡ് സേഫ്റ്റി കമ്മീഷണറായി നിയമിച്ചു.

നിധിൻ അഗർവാളാണ് പുതിയ ഫയർഫോഴ്സ് മേധാവി. വനിത എസ്ഐമാരോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ ഉൾപ്പെട്ട എസ്പി വി ജി വിനോദ് കുമാറിനെയും മാറ്റിയിട്ടുണ്ട്.

ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിൽ എഐജി സ്ഥാനത്ത് നിന്നും ഇൻഫോർമേഷൻ കമ്മ്യൂണിക്കേഷൻ വിഭാഗത്തിലേക്കാണ് വിനോദ് കുമാറിനെ മാറ്റിയത്. കൂടാതെ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ എസ്‍പി സ്ഥാനത്ത് നിന്ന് സുജിത് ദാസിനും മാറ്റമുണ്ട്.

നകുൽ ദേശ്മുഖിനെ തൃശ്ശൂർ കമ്മീഷണറായി നിയമിച്ചു. ആർ ഇളങ്കോ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്ന ഒഴിവിലാണ് നിയമനം നടത്തിയിരിക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ രണ്ട് വനിതാ എസ്ഐമാരാണ് എസ്‌പിക്കെതിരെ വി ജി വിനോദ് കുമാറിനെതിരെ പരാതി നൽകിയിരുന്നത്. എസ്പി വി.ജി.വിനോദ് കുമാർ അർദ്ധരാത്രിയിൽ സന്ദേശയങ്ങളയച്ചുവെന്നായിരുന്നു ഇവരുടെ പരാതി.

ഇക്കാര്യം ഒരു ഡിവൈഎസ്പിയുടെ ശ്രദ്ധയിൽപ്പെടുത്തി, ഇതിനുശേഷം ഡിവൈഎസ്പിയെയും മാനസികമായ എസ്പി പീഡിപ്പിച്ചുവെന്നാണ് റെയ്ഞ്ച് ഡിഐജി അജീതാ ബീഗത്തിന് വനിതാ എസ്ഐമാർ നൽകിയ പരാതിയിൽ പറയുന്നത്.

വനിതാ എസ്ഐമാരുടെ മൊഴിയും തെളിവുകളും പരിശോധിച്ച ശേഷം പോഷ് ആക്ട് പ്രകാരം നടപടി വേണമെന്ന് ഡിഐജി ശുപാർശ ചെയ്തിരുന്നു.

ഇതേ തുടർന്ന് പൊലീസ് ആസ്ഥാനത്തെ എസ്‌പി മെറിൻ ജോസഫിനോട് വിശദമായ അന്വേഷണം നടത്താൻ ഡിജിപി ആവശ്യപെട്ടിരുന്നു.

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു കേരള പോലീസ്

ആറ്റിങ്ങൽ: പ്രണയനൈരാശ്യം മൂലം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച 23 കാരനായ യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു പോലീസ്. ആറ്റിങ്ങൽ പോലീസിന്റെ എസ്ഐ ജിഷ്ണു, എഎസ്‌ഐ മുരളീധരൻ പിള്ള എന്നിവർ ആണ് ഈ ഉദ്യമത്തിന് പിന്നിൽ.

പാലത്തിൽ നിന്ന് ചാടാൻ ശ്രമിച്ച യുവാവ്ബുധനാഴ്ച രാത്രിയാണ് സംഭവം. പോത്തൻകോട് സ്വദേശിയായ യുവാവ് പ്രണയം തകർന്നതിന്റെ ദു:ഖത്താൽ അയിലം പാലത്തിലേക്ക് കയറുകയും, വാമനപുരം നദിയിലേക്ക് ചാടാൻ ശ്രമിക്കുകയും ചെയ്തു.

പ്രദേശവാസികൾ ആറ്റിങ്ങൽ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിന് പിന്നാലെ, എസ്ഐ ജിഷ്ണു, എഎസ്‌ഐ മുരളീധരൻ പിള്ള എന്നിവർ സ്ഥലത്തേക്ക് എത്തി.

അനുനയത്തോടെ യുവാവിനെ രക്ഷപ്പെടുത്തിപാലത്തിൽ തൂണിൽ പിടിച്ചുനിൽക്കുന്ന യുവാവിനെ ആദ്യമായി സംസാരിച്ച് വഴങ്ങിക്കാൻ ശ്രമിച്ചു. ആരംഭത്തിൽ യുവാവ് മറുപടി നൽകിയില്ല, പേരും പറഞ്ഞില്ല.

ഇതോടെ എസ്ഐ ജിഷ്ണുവും എഎസ്‌ഐ മുരളീധരൻ പിള്ളയും മാറി മാറി സാന്ത്വനപരമായ സംഭാഷണങ്ങൾ നടത്തി, ചുറ്റും ഉണ്ടായിരുന്ന ജനങ്ങളെ മാറ്റി യുവാവിനെ ആശ്വസിപ്പിച്ചു.

മാനസിക പിന്തുണ നൽകിയ പോലീസ്യുവാവിന്റെ ജീവിതത്തിലെ പ്രശ്‌നങ്ങൾ മനസിലാക്കി ക്ഷമയോടെ കേട്ടും, കരയാൻ അനുവദിക്കുകയും ചെയ്തു. പാലത്തിന്റെ സൈഡിൽ അവനൊപ്പം ഇരുന്ന് ആശ്വസിപ്പിച്ചു.,

“ഞങ്ങൾ കൂടെ ഉണ്ടെന്നു വിശ്വസിക്കണം” എന്ന് മനസ്സിലാക്കിക്കൊടുത്തു. ഇവർ പറഞ്ഞു, യുവാവിന് ആവശ്യമായ സമയത്ത് ആരെങ്കിലും കൂടെ ഉണ്ടാകണം എന്നത് വളരെ പ്രധാനപ്പെട്ടതായിരുന്നു.

കുടുംബത്തോടും ബന്ധപ്പെട്ടുഅവസാനത്തിൽ, യുവാവിന്റെ വീട്ടുകാരെയും ബന്ധപ്പെട്ടു എത്തിച്ചു, സുരക്ഷിതമായി വീട്ടിലെത്തി വിടാൻ സഹായിച്ചു.

സംഭവത്തിന്റെ അവസാനം യുവാവ് “എനിക്കും പോലീസ് ആകണം” എന്നു പറഞ്ഞതാണ് ഉദ്യോഗസ്ഥരെ സന്തോഷത്തോടെയും അഭിമാനത്തോടെയും നിറച്ചത്.

Summary: Major reshuffle in Kerala IPS: Yogesh Gupta has been transferred from Fire Force and appointed as the new Road Safety Commissioner.

spot_imgspot_img
spot_imgspot_img

Latest news

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല മക്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ...

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

Other news

മൂന്നു പോലീസുകാരെ കൊലപ്പെടുത്തി

മൂന്നു പോലീസുകാരെ കൊലപ്പെടുത്തി മൂന്നാറിൽ ഒളിവിൽ കഴി‍ഞ്ഞ നക്സലൈറ്റ് നേതാവ് എൻഐഎയുടെ പിടിയിലായി....

എട്ടാം ക്ളാസിലെ പിൻബെഞ്ചിൽ ഉപേക്ഷിച്ച സ്വപ്നം 27-ാം വയസിൽ നേടിയെടുത്തപ്പോൾ…

എട്ടാം ക്ളാസിലെ പിൻബെഞ്ചിൽ ഉപേക്ഷിച്ച സ്വപ്നം 27-ാം വയസിൽ നേടിയെടുത്തപ്പോൾ… കൊല്ലം: പിന്നിലാവുന്നതല്ല,...

ക്രൂരനായ ചെന്താമരയ്ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും

ക്രൂരനായ ചെന്താമരയ്ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും പാലക്കാട് നെന്മാറ പോത്തുണ്ടി ബോയൻകോളനിയിൽ ആറുവർഷം...

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് ഇന്നേക്ക് നിർണായക തീരുമാനം

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് ഇന്നേക്ക് നിർണായക തീരുമാനം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട എഞ്ചിനീയറെ...

ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവെ തെന്നിവീണു

ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവെ തെന്നിവീണു തിരുവനന്തപുരം: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവെ തെന്നിവീണ...

തൊണ്ടി സാധനങ്ങളിൽ പ്രാഥമിക പരിശോധന നടത്താൻ ലബോറട്ടറി

തൊണ്ടി സാധനങ്ങളിൽ പ്രാഥമിക പരിശോധന നടത്താൻ ലബോറട്ടറി തിരുവനന്തപുരം: പൊലീസിനുള്ള 49 പുതിയ...

Related Articles

Popular Categories

spot_imgspot_img