ഇന്ത്യൻ വിപണി അടക്കിഭരിക്കാൻ എത്തിയ ഓഫ്‌റോഡ് എസ്‌യുവികളിൽ ഒന്നാണ് മഹീന്ദ്രയുടെ ഥാർ റോക്‌സ്. സ്വാതന്ത്ര്യ ദിനത്തിനാണ് ഈ മോഡൽ പുറത്തിറക്കിയത്. ഇപ്പോഴും വാഹനത്തിന് പുതിയ രൂപഭാവങ്ങൾ നൽകുന്ന തിരക്കിലാണ് കമ്പനി.Mahindra’s Thar Rox is one of the off-road SUVs that has come to dominate the Indian market.
നിരത്തിലെത്തുന്നതിന് മുമ്പ് തന്നെ വ് ഹിറ്റായ വാഹനമാണ് മഹീന്ദ്രയുടെ ഥാര്‍ റോക്‌സ്. വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചപ്പോഴും ലഭിച്ചത് വമ്പന്‍ പ്രതികരണമാണ്.
ബുക്കിംഗ് തുടങ്ങി ആദ്യ മണിക്കൂറില്‍ 1,76,218 വാഹനങ്ങള്‍ക്കുള്ള ബുക്കിംഗ് ലഭിച്ചെന്നാണ് റിപ്പോർട്ട്. ഉത്തരേന്ത്യയിലെ ദസ്‌റ ആഘോഷങ്ങളുടെ സമയത്ത് വാഹനം ഡെലിവറി തുടങ്ങുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം രാവിലെ 11 മണിക്കാണ് വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചത്. വാഹന പ്രേമികള്‍ ആവേശത്തോടെ ഏറ്റെടുത്തതോടെ ഥാറിന്റെ ബുക്കിംഗ് പൊടിപൊടിച്ചു
ഓരോ മിനിറ്റിലും 6,000 ഥാറുകളെന്ന നിലയിലായിരുന്നു ബുക്കിംഗ്. കമ്പനിയുടെ ഓണ്‍ലൈന്‍ സൈറ്റിലും അംഗീകൃത ഷോറൂമുകള്‍ വഴിയും ബുക്കിംഗ് നടന്നു.
പ്രതീക്ഷയ്ക്ക് അപ്പുറത്തുള്ള ബുക്കിംഗാണ് ലഭിച്ചതെന്നും എല്ലാവരോടും നന്ദി പറയുന്നതായും കമ്പനി ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര സാമൂഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ചു.
എം.എക്‌സ് 1, എം.എക്‌സ് 3, എ.എക്‌സ് 3എല്‍, എം.എക്‌സ് 5, എ.എക്‌സ് 5എല്‍, എ.എക്‌സ് 7എല്‍ എന്നിങ്ങനെ വിവിധ വകഭേദങ്ങളിലായി ഥാര്‍ റോക്‌സ് ഏഴ് നിറങ്ങളിലാണ് നിരത്തിലെത്തുന്നത്.
12.99 ലക്ഷം മുതല്‍ 20.49 ലക്ഷം രൂപ വരെയാണ് ഥാര്‍ റോക്‌സ് 5 ഡോറിന്റെ എക്‌സ് ഷോറൂം വില. ഓഫ് റോഡ് പ്രേമികള്‍ ഏറെ കാത്തിരുന്ന 4×4 വേരിയന്റിന്റെ വിലയും അടുത്തിടെ കമ്പനി പുറത്തുവിട്ടിരുന്നു.
ഡീസല്‍ എഞ്ചിനില്‍ മാത്രം ലഭിക്കുന്ന എം.എക്‌സ് 5 ഓഫ്‌റോഡ് വേര്‍ഷന് 18.79-22.49 ലക്ഷം രൂപ വരെയാണ് വില. 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിന് പുറമെ 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനിലും ഥാര്‍ ലഭ്യമാണ്. മാരുതി സുസുക്കി ജിംനി, ഫോഴ്‌സ് ഗൂര്‍ഖ എന്നിവരാകും വിപണിയിലെ എതിരാളികള്‍.
ആറ് സ്ലോട്ടുകളായി തിരിച്ച് രണ്ട് കളങ്ങളായി ഒരുക്കിയിരിക്കുന്ന ഗ്രില്ല്, സി ഷേപ്പിൽ നൽകിയിട്ടുള്ള ഡി.ആർ.എല്ലിനൊപ്പം സ്ക്വയർ പ്രൊജക്ഷൻ എൽ.ഇ.ഡിയിൽ നൽകിയിട്ടുള്ള ലൈറ്റും ചേർന്നാണ് ഥാർ റോക്സിൽ ഹെഡ്ലാമ്പായിരിക്കുന്നത്.
ഇരട്ട നിറങ്ങളിൽ അത്യാവശ്യം വലിപ്പത്തിലാണ് മുന്നിലെ ബമ്പർ. ഇതിൽ സ്ഥാനമുറപ്പിച്ചിട്ടുള്ള ഫോഗ്ലാമ്പ് പോലും എൽ.ഇ.ഡിയിൽ ആണ് ഒരുക്കിയിരിക്കുന്നത്. ഡ്രൈവർക്ക് 360 ഡിഗ്രിയിലും കാഴ്ച ഉറപ്പാക്കുന്നതിനുള്ള ക്യാമറയും മുന്നിലുണ്ട്.
ലൈഫ് സ്റ്റൈൽ എസ്.യു.വി, ഓഫ് റോഡ് വാഹനം തുടങ്ങിയ വിശേഷണങ്ങൾ ചാർത്തി നൽകിയിട്ടുണ്ടെങ്കിലും ഫീച്ചറുകളുടെ കാര്യത്തിൽ സമ്പന്നനാണ് ഥാർ റോക്സ്. 10.25 ഇഞ്ച് വലിപ്പത്തിലുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഉയർന്ന വകഭേദത്തിലുള്ളത്.
ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയ പുതുതലമുറ കണക്ടിവിറ്റി സംവിധാനങ്ങൾക്കൊപ്പം അലക്സയുടെ പിന്തുണയും ഇതിലുണ്ട്. പേരുപോലെ തന്നെ എന്റർടെയ്ൻമെന്റിനുള്ള മാർഗങ്ങളും ഇൻഫർമേഷനുള്ള ആപ്പുകളും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതേ വലിപ്പത്തിലാണ് തീർത്തിരിക്കുന്നത്. പൂർണമായും ഡിജിറ്റലായാണ് ഈ സ്ക്രീനും ഒരുക്കിയിട്ടുള്ളത്.