web analytics

ഒറ്റച്ചാർജിൽ 682 കിലോമീറ്റര്‍; താങ്ങാവുന്ന വില; ബെൻസും ബിഎംഡബ്ള്യൂയും തോറ്റു പോകുന്ന ലുക്ക്; ഇലക്ട്രിക്ക് കാർ വിപണി കൈപ്പിടിയിലൊതുക്കാൻ പോന്ന ഇടിവെട്ട് കാറുകൾ പുറത്തിറക്കി മഹീന്ദ്ര

ന്യൂഡൽഹി: ഇലക്ട്രിക്ക് കാർ വിപണി കൈപ്പിടിയിലൊതുക്കാൻ ഒരുങ്ങി മഹീന്ദ്ര. XEV 9e, BE 6e എന്നീ പുതിയ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

മെഴ്‌സിഡസ് ബെൻസ് ഇ.ക്യൂ.എ, ബി.എം.ഡബ്ള്യൂ ഐ.എക്സ് 1 തുടങ്ങിയവയോട് കിടപിടിക്കുന്നതാണ് മഹീന്ദ്രയുടെ പുതിയ മോഡലുകൾ.18.90 ലക്ഷം രൂപ, 21.90 ലക്ഷം രൂപ എന്നിങ്ങനെയാണ് തുടക്ക വില.

വില സംബന്ധിച്ച് പൂർണ വിവരങ്ങൾ അടുത്ത വർഷം മാത്രമെ പുറത്തു വരു. ഫെബ്രുവരി അവസാനത്തിലോ മാർച്ച് ആദ്യവാരത്തിലോ ഡെലിവറി തുടങ്ങുന്ന മഹീന്ദ്രയുടെ ഈ മോഡലുകൾ ഒറ്റ ചാര്‍ജില്‍ 682 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നുള്ളതാണ് ഏറ്റവും വലിയ സവിശേഷത. എസ്‌.യു.വികളുടെ ബാറ്ററി പാക്കുകൾക്ക് ആജീവനാന്ത വാറൻറ്റി ലഭിക്കുമെന്നുള്ളതും പ്രധാന സവിശേഷതകളിൽ ഒന്നാണ്.

ഫ്യൂച്ചറിസ്റ്റിക് രൂപഭംഗിയുള്ള ലേഔട്ടുകളും കാബിനുകളും ഉൾപ്പെടുത്തുന്ന നൂതന രൂപകൽപ്പന. 5ജി കണക്ടിവിറ്റിയും മൂന്ന് സ്‌ക്രീനുകളും എ.ഐ ഉപയോഗപ്പെടുത്തുന്ന ആപ്ലിക്കേഷനുകളും രണ്ടു വാഹനങ്ങളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. റേഞ്ച്, എവരിഡേ, റേസ് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകൾ ആണ് മറ്റൊരു പ്രത്യേകത.

59kWh, 79kWh LFP ബാറ്ററികളാണ് എസ്‌യുവി യിൽ ഉപയോഗപ്പെടുത്തുന്നത്. കോംപാക്റ്റ് ത്രീ ഇൻ വൺ പവർട്രെയിൻ എന്നാണ് മഹീന്ദ്ര ഇവയെ വിളിക്കുന്നത്.175kWh DC വരെ ഫാസ്റ്റ് ചാർജിങ്ങിലൂടെ ഈ ബാറ്ററികൾക്ക് 20 മിനിറ്റിനുള്ളിൽ തന്നെ 20% മുതൽ 80% വരെ ചാർജ് ചെയ്യാൻ സാധിക്കുമെന്നുള്ളത് XEV 9e, BE 6e മോഡലുകളെ വിപണിയിൽ മുന്നിലെത്തിക്കുമെന്നാണ് മഹീന്ദ്രയുടെ പ്രതീക്ഷ.

4,790എംഎം നീളവും 1,905എംഎം വീതിയും 1,650 എംഎം ഉയരവുമുള്ള വാഹനമാണ് XEV 9e. വീല്‍ ബേസ് 4,695എംഎം. 207 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുള്ള ഈ വാഹനത്തിന്റെ ടേണിങ് ഡയാമീറ്റര്‍ പത്തു മീറ്ററില്‍ താഴെയാണ്. കാറിന്റെ വീതിയിലാണ് മുന്നിലെ എല്‍ഇഡി ലൈറ്റ്ബാര്‍ നല്‍കിയിരിക്കുന്നത്. ബൂട്ട് സ്‌പോയ്‌ലറിന് താഴെയായാണ് കണക്ടഡ് എല്‍ഇഡി ടെയില്‍ ലൈറ്റുകളുള്ളത്. ബ്ലാങ്ക്ഡ് ഔട്ട് ഗ്രില്ലുകളുള്ള വാഹനത്തിലെ പിയാനോ ബ്ലാക്ക് ക്ലാഡിങുകള്‍ പ്രീമിയം ലുക്ക് നല്‍കുന്നു. ഫ്‌ളഷ് ഡോര്‍ ഹാന്‍ഡിലുകള്‍, മസില്‍ ഷോള്‍ഡര്‍ ലൈന്‍, 19 ഇഞ്ച് അലോയ് വീലുകള്‍(ഓപ്ഷണലായി 20 ഇഞ്ചും ഉണ്ട്) എന്നിവയും എക്‌സ്റ്റീരിയര്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

ഇന്റീരിയര്‍

5 സീറ്റര്‍ XEV 9eയില്‍ 12.3 ഇഞ്ച് വലിപ്പമുള്ള മൂന്നു സ്‌ക്രീനുകളാണ് നല്‍കിയിരിക്കുന്നത്. മഹീന്ദ്രയുടെ അഡ്രനോക്‌സ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള 1920×720 റെസല്യൂഷന്‍ സ്‌ക്രീനുകള്‍. ടു സ്‌പോക്ക് ഫ്‌ളാറ്റ് ബോട്ടം സ്റ്റീറിങ് വീലുകള്‍. ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ബ്രേക്ക് ബൈ വയര്‍ സാങ്കേതികവിദ്യയും ഡ്രൈവ് മോഡുകളുമുള്ള XEV 9eയില്‍ 665 ലീറ്റര്‍ ബൂട്ട്‌സ്‌പേസും 150 ലീറ്റര്‍ ഫ്രങ്ക് സ്‌പേസുമുണ്ട്.

ഏറ്റവും ഉയര്‍ന്ന വകഭേദത്തില്‍ പനോരമിക് സണ്‍റൂഫ്, 16 സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ സിസ്റ്റം വിത്ത് ഡോള്‍ബി അറ്റ്‌മോസ്, എച്ച് യു ഡി, സുരക്ഷക്കായി 7 എയര്‍ബാഗുകള്‍, ലെവല്‍ 2 അഡാസ് സ്യൂട്ട്, 360 ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിങ് എന്നിവയുമുണ്ട്. പാര്‍ക്കിങ് എളുപ്പമാക്കാന്‍ പാര്‍ക്ക് അസിസ്റ്റ് ഫീച്ചറും നല്‍കിയിരിക്കുന്നു. അതേസമയം എന്‍ട്രി ലെവല്‍ വകഭേദമായ പാക്ക് വണ്ണില്‍ 6 എയര്‍ബാഗുകളാണുള്ളത്, റിവേഴ്‌സ് ക്യാമറ, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ടയര്‍ പ്രഷര്‍ മോണിറ്റര്‍ എന്നിവയുമുണ്ട്. 3 സ്‌ക്രീനുകള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍പ്ലേ, കണക്ടഡ് കാര്‍ ടെക്, 4 സ്പീക്കറുകളും 2 ട്വീക്കറുകളും, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോ ഹൈലൈറ്റും വൈപ്പറും, ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്നില്‍ എസി വെന്റുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവിങ് സീറ്റ്, ടില്‍റ്റ് ആന്റ് ടെലസ്‌കോപിക് സ്റ്റീറിങ്, ടൈപ് സി ചാര്‍ജിങ് പോട്ടുകള്‍, 60:40 സ്പ്ലിറ്റ് ഫോള്‍ഡിങ് പിന്‍ സീറ്റുകള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.

ബാറ്ററിയും പവര്‍ട്രെയിനും

ഇന്‍ഗ്ലോ പ്ലാറ്റ്‌ഫോമിലാണ് XEV 9eയെ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. ബിഇ 6ഇയെ പോലെ 59kWh, 79kWh എല്‍എഫ്പി ബാറ്ററി ഓപ്ഷനുകള്‍. ബാറ്ററി പാക്കിന് ലൈഫ്‌ടൈം വാറണ്ടി. 175kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 20 ശതമാനത്തില്‍ നിന്നും 80 ശതമാനത്തിലേക്ക് 20 മിനുറ്റില്‍ ചാര്‍ജു ചെയ്യാം. 79kWh ബാറ്ററിയു െറേഞ്ച് 656 കീലോമീറ്റര്‍. പ്രായോഗിക സാഹചര്യങ്ങളില്‍ 500 കീലോമീറ്ററില്‍ കുറയാത്ത റേഞ്ച് പ്രതീക്ഷിക്കാം.

മഹീന്ദ്രയുടെ ത്രീ ഇന്‍ വണ്‍ പവര്‍ ട്രെയിനാണ് XEV 9eയിലുള്ളത്. മോട്ടോറും ഇന്‍വെര്‍ട്ടറും ട്രാന്‍സ്മിഷനും ചേര്‍ന്നതാണിത്. 79kWh ബാറ്ററി 286എച്ച്പി കരുത്തും പരമാവധി 380എന്‍എം ടോര്‍ക്കും പുറത്തെടുക്കും. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീമി വേഗത്തിലേക്കെത്താന്‍ 6.7 സെക്കന്‍ഡ് മതി. 59kWh ബാറ്ററിയില്‍ 231എച്ച്പി മോട്ടോറാണുള്ളത്. മുന്നിലും പിന്നിലും ഡിസ്‌ക് സെറ്റ് അപ്പും ബ്രേക്ക് ബൈ വയര്‍ സിസ്റ്റവും വാഹനം കൂടുതല്‍ എളുപ്പം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

Other news

ലണ്ടനിലെ ഇറാനിയൻ എംബസിയുടെ ബാൽക്കണിയിൽ കയറി പ്രതിഷേധക്കാർ; രണ്ടുപേർ അറസ്റ്റിൽ

ലണ്ടനിലെ ഇറാനിയൻ എംബസിയുടെ ബാൽക്കണിയിൽ കയറി പ്രതിഷേധക്കാർ വെസ്റ്റ് ലണ്ടനിലെ ഇറാനിയൻ എംബസി...

കിവീസിനെതിരായ പരമ്പര തുടങ്ങുന്നതിനു തൊട്ടുമുൻപ് ഇന്ത്യൻ ടീമിനു കനത്ത തിരിച്ചടി; പപരിശീലനത്തിനിടെ പരിക്കേറ്റ ഋഷഭ് പന്ത് പുറത്ത്

കിവീസിനെതിരായ പരമ്പരയ്ക്ക് മുൻപ് ഇന്ത്യൻ ടീമിനു കനത്ത തിരിച്ചടി വഡോദര: ന്യൂസീലൻഡിനെതിരായ ഏകദിന...

ഒന്നരമാസമുള്ള കുഞ്ഞിന്റെ തള്ളവിരൽ കാനുല മുറിക്കുന്നതിനൊപ്പം മുറിച്ചുമാറ്റി നേഴ്സ് ; അബദ്ധത്തിൽ പറ്റിയതെന്ന് വിശദീകരണം !

കാനുല മുറിക്കുന്നതിനൊപ്പം കുഞ്ഞിന്റെ തള്ളവിരൽ മുറിച്ചുമാറ്റി നേഴ്സ് ഇൻഡോർ: ഒന്നരമാസം പ്രായമുള്ള...

ആലുവ കൂട്ടക്കൊലയും മമ്മൂട്ടിയുടെ ആ മാസ് പടവും! 25 വർഷങ്ങൾക്ക് ശേഷം വിനയൻ വെളിപ്പെടുത്തുന്നു; ‘രാക്ഷസ രാജാവ്’ ഉണ്ടായത് ഇങ്ങനെ

കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും ഭീകരമായ അധ്യായമാണ് ആലുവ കൂട്ടക്കൊലക്കേസ്. ഒരു...

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ പാലക്കാട്: കോൺഗ്രസ് നേതാവും...

പിന്നിലൂടെയെത്തി മുളകുപൊടി വിതറി മാല കവർന്നു; വയോധികയെ ആക്രമിച്ച 37കാരൻ പിടിയിൽ

പിന്നിലൂടെയെത്തി മുളകുപൊടി വിതറി മാല കവർന്നു; വയോധികയെ ആക്രമിച്ച 37കാരൻ പിടിയിൽ കൽപ്പറ്റ:...

Related Articles

Popular Categories

spot_imgspot_img