മഹീന്ദ്രയെ കണ്ണുംപൂട്ടി വിശ്വസിക്കാം; സുരക്ഷയെന്നാൽ വെറും വാക്കല്ല; ഥാർ റോക്സിന് ഇടിപ്പരീക്ഷയിലും ഫുൾ മാർക്ക്

മഹീന്ദ്രയുടെ പുതിയമോഡലുകൾക്കെല്ലാം സുരക്ഷയിലും ഫീച്ചറുകളിലും ഫുൾ മാർക്കാണ്. ഇടിപ്പരീക്ഷയിലും മഹീന്ദ്ര ഥാർ റോക്സിന് ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിങ്ങ് ലഭിച്ചതോടെ ഇപ്പോൾ മൊത്തത്തിൽ പക്കാ ഫാമിലി എസ്‌യുവിയായി മാറി. ഭാരത് എൻസിഎപിയുടെ ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ നേടിയിരിക്കുകയാണ് മഹീന്ദ്ര ഥാർ റോക്സ്.

മുതിർന്നവരുടെ സംരക്ഷണത്തിന് 32-ൽ 31.09 പോയിന്റും കുട്ടികളുടെ സേഫ്റ്റിക്ക് 49-ൽ 45 പോയിന്റും സ്കോർ ചെയ്‌താണ് മഹീന്ദ്ര ഥാർ റോക്‌സ് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയെടുത്തത്. ഭാരത് NCAP-ൽ ഥാർ റോക്‌സിൻ്റെ AX5L, MX3 വേരിയന്റുകളാണ് പരീക്ഷണത്തിന് ഇറക്കിയത്.

മുതിർന്ന യാത്രക്കാരുടെ ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ ഥാർ റോക്‌സ് 16-ൽ 15.09 സ്‌കോർ ചെയ്‌തു. സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 16-ൽ 16 പോയിന്റും നേടിയെടുക്കാനായി എന്നതും ശ്രദ്ധേയം.

ഡ്രൈവറുടെ നെഞ്ചിനും താഴത്തെ കാലിനും മതിയായ സംരക്ഷണം നൽകിയതിന് പുറമെ എല്ലാ ശരീര ഭാഗങ്ങൾക്കും അപകട സമയത്ത് വാഹനം നല്ല സംരക്ഷണം നൽകുമെന്നും ക്രാഷ് ടെസ്റ്റിൽ തെളിഞ്ഞിട്ടുണ്ട്.

അടുത്തിടെയാണ് മഹീന്ദ്ര ഥാർ റോക്സ് വിപണിയിലെത്തിയത്. ഓഗസ്റ്റ് 15-ന് അവതരിപ്പിച്ച ഈ വാഹനത്തിന്റെ ബുക്കിങ്ങ് ഒക്ടോബർ മൂന്നിനാണ് ആരംഭിച്ചത്. ബുക്കിങ്ങ് തുറന്ന് ആദ്യമണിക്കൂറിൽ തന്നെ 1.76 ലക്ഷം ആളുകളാണ് ഈ വാഹനം സ്വന്തമാക്കാൻ എത്തിയത്.

നിലവിലെ ബുക്കിങ് രണ്ടുലക്ഷം കടന്നിട്ടുണ്ടാകാനാണ് സാധ്യത. ഥാർ റോക്‌സ് സ്വന്തമാക്കാൻ ആളുകൾ മത്സരിച്ച് എത്തിയതോടെ കാത്തിരിപ്പ് കാലാവധിയും കുത്തനെ ഉയർന്നിരിക്കുകയാണെന്നാണ് റിപ്പോർട്ട്.

ടൂ വീൽ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് എന്നീ രണ്ട് ഡ്രൈവിങ് മോഡലുകളിൽ ലഭിക്കുന്ന വാഹനമാണ് ഥാർ റോക്സ്. ഈ വാഹനത്തിന്റെ 4ഃ2 മോഡലുകൾക്ക് 12.99 ലക്ഷം രൂപ മുതൽ 20.49 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.

അതേസമയം, ഈ വാഹനത്തിന്റെ 4ഃ4 മോഡലുകളുടെ മാനുവൽ പതിപ്പുകൾക്ക് 18.79 ലക്ഷം രൂപ മുതൽ 20.99 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് മോഡലുകൾക്ക് 20.99 ലക്ഷം രൂപ മുതൽ 22.49 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.

ഥാർ ലൈനപ്പിൽ പെട്രോൾ-ഡീസൽ എൻജിനുകൾ ഉണ്ടെങ്കിലും ഡീസൽ എൻജിന്റെ കരുത്തിൽ മാത്രമാണ് 4ഃ4 പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഡി22 എന്നാണ് ഥാറിലെ ഡീസൽ എൻജിനെ വിശേഷിപ്പിക്കുന്നത്.

2.2 ലിറ്റർ എംഹോക്ക് ഡീസൽ എൻജിൻ 175 പി.എസ്. പവറും 370 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ഈ വാഹനത്തിൽ ട്രാൻസ്മിഷൻ ഒരുക്കിയിരിക്കുന്നത്. 2.0 ലിറ്റർ ശേഷിയുള്ള പെട്രോൾ എൻജിൻ 177 പി.എസ്. പവറും 375 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

300 രൂപ ധനസഹായം മുടങ്ങിയിട്ട് നാല് മാസം; വയനാട് ദുരന്തബാധിതർ സാമ്പത്തിക പ്രതിസന്ധിയിൽ

വയനാട്: വയനാട്മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് പ്രഖ്യാപിച്ചിരുന്ന 300 രൂപ ധനസഹായം...

ശസ്ത്രക്രിയക്കിടെ കുടലിൽ മുറിവ്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവെന്നു പരാതി: രോഗി മരിച്ചു

ഗർഭപാത്രം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെകോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി....

യു.കെ.യിൽ തീപിടിത്തത്തിൽ യുവതി മരിച്ച സംഭവം കൊലപാതകം..! പിന്നിൽ നടന്നത്….

തിങ്കളാഴ്ച പുലർച്ചെ നോർത്താംപ്ടൺഷെയറിലെ വെല്ലിംഗ്ബറോയിലെ വീട്ടിൽതീപിടിച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവം...

സ്റ്റേ കമ്പിയിൽ നിന്നും ഷോക്കേറ്റു; വയോധികയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: അഞ്ചുമൂർത്തിമംഗലത്ത് വയോധിക ഷോക്കേറ്റ് മരിച്ചു. തെക്കേത്തറ മാണിക്കപ്പാടം കല്യാണി (75)...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!